ചങ്ങനാശ്ശേരി: വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്ത് വിഷു കൈനീട്ടവും കുടുക്കയിലെ സമ്പാദ്യവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിവിദ്യാര്‍ത്ഥിനി. മാടപ്പള്ളി കരിക്കണ്ടം കമലാലയം വീട്ടില്‍ പ്രവാസിയായ സതീഷ് കുമാറിന്റെയും സിന്ധുവിന്റെ മകളായ എസ്.ശ്രുതിയാണ് വിഷുകൈനീട്ടം കിട്ടിയ 1000 രൂപയും കുടുക്കയും കൈമാറിയത്.
ഡിവൈ.എഫ്.ഐ ചങ്ങനാശ്ശേരി ബ്‌ളോക്ക് സെക്രട്ടറിയും മാടപ്പള്ളി ഗ്രാമപഞ്ചായത്ത് വികസകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ പി.എ ബിന്‍സണോട് വിദേശത്തു നിന്നും ശ്രുതിയുടെ പിതാവ് സതീഷാണ് വീട്ടിലെത്തണമെന്ന് ഫോണില്‍ വിളിച്ചറിയിച്ചത്.
ദിവസവും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവും പത്രവാര്‍ത്തകളും കാണുന്ന ശ്രുതി വീട്ടിലെത്തിയ ബിന്‍സനോട് തന്റെ സമ്പാദ്യവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന ആഗ്രഹം അറിയിക്കുകയും തുകയും കുടുക്കയും ബിന്‍സന് കൈമാറുകയും ചെയ്തു. വാകത്താനം സെന്റ് ഗ്രിഗോറിയസ് സെന്‍ട്രല്‍ സ്‌കൂളിലെ എട്ടാം ക്‌ളാസ്സ് വിദ്യാര്‍ത്ഥിനിയാണ് ശ്രുതി.
content highlights: school girl donates her piggy bank money to cmdrf.