hghghg

ബഗ്ദാദ്: ഇറാഖിലെ ബലാദ് വ്യോമതാവളത്തിനു നേരെ വ്യോമാക്രമണം. ഇവിടെ പ്രവർത്തിച്ചിരുന്ന അമേരിക്കൻ പൗരനായ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റതായി ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

വടക്കൻ ബഗ്ദാദിലെ വ്യോമ കേന്ദ്രത്തിൽ തിങ്കളാഴ്ച രാത്രി ആറ് റോക്കറ്റുകളാണ് പതിച്ചത്. മിനിട്ടുകളുടെവ്യത്യാസത്തിലായിരുന്നു റോക്കറ്റ് ആക്രമണം.

യു.എസിൽനിന്നും ഇറാഖ് വാങ്ങിയ എഫ്16 വിമാനങ്ങൾ കൈകാര്യം ചെയ്യുന്ന ജീവനക്കാരനാണ് പരിക്കേറ്റത്. സഖ്യസേന ബലാദിൽ ഇല്ലെന്നും യു.എസ് പൗരൻമാരായ കരാർ ജീവനക്കാർ മാത്രമാണ് ജോലി ചെയ്യുന്നതെന്നും പെന്റഗൺ വക്താവ് പ്രതികരിച്ചു. ആക്രമണത്തിൽ ആളപായമില്ലെന്നും പെന്റഗൺ വ്യക്തമാക്കി.

ഞായറാഴ്ചയും ബഗ്ദാദിലെ വ്യോമതാവളത്തിനു നേരെ റോക്കറ്റാക്രമണം നടന്നിരുന്നു