കൊച്ചി: കഞ്ചാവ് കേസിൽ പൊലീസ് പിടിയിലായ ശേഷം ഓടി വൈദ്യുതി പോസ്റ്റിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മജിസ്റ്റീരിയിൽ അന്വേഷണം നടത്തും. പൊലീസ് കസ്റ്റഡിയിൽ മരിച്ചതിന് സമാനമായ കേസിലെ നടപടിക്രമങ്ങളുടെ ഭാഗമാണിത്. തിങ്കളാഴ്ച വൈകുന്നേരമാണ് എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിന് സമീപം നാലുകിലോ കഞ്ചാവുമായി പിടിയിലായ പാലക്കാട് ഒറ്റപ്പാലം പാലക്കാട് ഒറ്റപ്പാലം ആയപ്പുറം കുളപ്പുള്ളി പറമ്പിൽ കെ.പി.രഞ്ജിത്ത് മരിച്ചത്.
ഇന്നലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ജഡം ബന്ധുക്കൾക്ക് കൈമാറി. ചീഫ് ജൂഡിഷ്യൽ മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിൽ ആർ.ഡി.ഒ ആണ് ഇൻക്വസ്റ്റ് നടത്തിയത്. പോസ്റ്റുമോർട്ടം നടപടികളും വീഡിയോയിൽ ചിത്രീകരിച്ചു. സംഭവത്തെക്കുറിച്ച് സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു ചൊക്കലിംഗം വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.