ചെന്നൈ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേഴ്സനൽ സെക്രട്ടറിയായിയിരുന്ന വി കല്യാണം അന്തരിച്ചു. 99 വയസിലാണ് അന്ത്യം. വാർദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ ഇളയ മകളുടെ വീട്ടിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് ബെസന്ത് നഗർ ശ്മശാനത്തിൽ നടക്കും.
1922 ഓഗസ്റ്റ് 15ന് ഷിംലയിലായിരുന്നു വി കല്യാണത്തിന്റെ ജനനം. 1944 മുതൽ 1948 വരെയാണ് ഇദ്ദേഹം മഹാത്മാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നത്.1948 ജനുവരി 30 ന് രാഷ്ട്രപിതാവ് വധിക്കപ്പെട്ടപ്പോൾ കല്യാണം മഹാത്മാ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.
content highlights: personal secretary of mahathma gandhi v kalyanam dies.