-suzuki-gixxer

ന്യൂഡൽഹി: ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കി ഇന്ത്യയില്‍ ജിക്‌സര്‍ 250, ജിക്‌സര്‍ എസ്.എഫ് 250 മോട്ടോര്‍സൈക്കിളുകള്‍ തിരിച്ചുവിളിച്ചു. അമിതമായ എന്‍ജിന്‍ വൈബ്രേഷനുണ്ടെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടതിനെത്തുടർന്ന് പ്രശ്നം പരിഹരിക്കുന്നതിനായാണ് ബെെക്കുകൾ തിരികെ വിളിച്ചിരിക്കുന്നതെന്ന് ​ഗാഡീവാലി ഡോട്ട് കോം റിപ്പോർട്ട് ചെയ്തു.

gixxer-sf-250-

2019 ഓഗസ്റ്റ് 12 നും 2021 മാര്‍ച്ച് 21 നുമിടയില്‍ നിര്‍മിച്ച 199 യൂണിറ്റ് ബൈക്കുകൾ ഇതിൽ ഉൾപ്പെടുന്നു. നേക്കഡ് സ്ട്രീറ്റ്‌ഫൈറ്റര്‍, ഫുള്ളി ഫെയേര്‍ഡ് എന്നീ രണ്ട് ക്വാര്‍ട്ടര്‍ ലിറ്റര്‍ മോട്ടോര്‍സൈക്കിളുകളിലും ബാലന്‍സര്‍ ഡ്രൈവ് ഗിയറന്റെ അനുചിതമായ സ്ഥാനമാണ് വിനയായത്. ബാലന്‍സര്‍ ഡ്രൈവ് ഗിയറിനായി പൊരുത്തപ്പെടുന്ന സ്ഥാനങ്ങൾ അടയാളപ്പെടുത്തകുന്നതിൽ ഒരു സൂപ്പർവെെസ‌ർ പരാജയപ്പെട്ടതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

gixxer-250

ബാലന്‍സര്‍ ഡ്രൈവ് ഗിയറിന്റെ പൊരുത്തപ്പെടാത്ത സ്ഥാനങ്ങള്‍ അമിതമായ വെെബ്രേഷന് കാരണമാകുന്നു. ഈ പ്രശ്നം ബെെക്കുകളുടെ പ്രവർത്തനത്തെ ബാധിക്കുകയില്ല. എന്നാൽ വെെബ്രേഷൻ മൂലം ടെയിൽ ലാമ്പുകൾ തകരുന്നതിനോ അഴിയുന്നതിനോ കാരണമായേക്കാം. കമ്പനി ബെെക്കിൽ പരിശോധന നടത്തി പാര്‍ട്ട് സൗജന്യമായി മാറ്റിസ്ഥാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

suzuki-gixxer

249 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവൽ ഇൻജെക്റ്റഡ്, ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് ഇരു ബൈക്കുകൾക്കും ഉളളത്. 9,300 ആര്‍.പി.എമ്മില്‍ 26.5 പി.എസ് കരുത്തും 7,300 ആര്‍.പി.എമ്മില്‍ 22.2 എന്‍.എം ടോര്‍ക്കും ഈ എഞ്ചിന്‍ പരമാവധി ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.