nirmal-palazhi

സദാസമയവും പോസിറ്റീവ് വൈബോടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന നടനും അവതാരകനുമായ മിഥുൻ രമേശിന് ജന്മദിനാശംസയുമായി നടൻ നിർമ്മൽ പാലാഴി. ഇന്നലെയായിരുന്നു മിഥുന്റെ ജന്മദിനം. എപ്പോൾ കാണുമ്പോഴും സന്തോഷം മാത്രം,എന്ത് ചോദിച്ചാലും സന്തോഷം ഉളള മറുപടി മാത്രം എന്നാണ് മിഥുനെപ്പറ്റി നിർമ്മൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

കൂർക്കം വലിച്ചുളള ഉറക്കത്തിനിടെ ആളുകൾ വന്ന് തട്ടിവിളിച്ച് ഒരു ഫോട്ടോ എടുക്കട്ടേ എന്ന് ചോദിക്കുമ്പോൾ പെട്ടന്ന് കണ്ണ് തുറന്ന് സ്വതസിദ്ധമായ പൊട്ടിച്ചിരിയിൽ അവരെ ചേർത്തുനിർത്തി ഫോട്ടോ എടുക്കുന്ന മിഥുനെ പോലുളള അവതാരങ്ങൾ ലക്ഷത്തിൽ ഒന്നേ കാണുകയുളളൂവെന്നാണ് നിർമ്മൽ പറയുന്നത്. നിർമ്മലിന്റെ ആശംസ അറിയിച്ചുളള ഫേസ്ബുക്ക് കുറിപ്പിന് നന്ദിയറിയിച്ച മിഥുൻ കുറിപ്പ് തന്റെ പ്രൊഫൈലിലേക്ക് ഷെയർ ചെയ്‌തിട്ടുമുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഈ മനുഷ്യനെ കാണുമ്പോൾ ഉണ്ടാവുന്ന ഒരു സംശയം ആണ് 🤔ഒരു മനുഷ്യന് എപ്പോഴും എങ്ങനെയാ ഇങ്ങനെ പോസറ്റീവ് ആയി നിൽക്കാൻ പറ്റുന്നു 😍എപ്പോൾ കാണുമ്പോഴും സന്തോഷം മാത്രം,എന്ത് ചോദിച്ചാലും സന്തോഷം ഉള്ള മറുപടി മാത്രം, മിഥുനെട്ടാ🥘 ഫുഡ് കഴിച്ചാലോ😄😄ഈ ചിരി ചിരിച്ചു കൊണ്ട് ook വാ പോവാം,🍻🍻 😄😄ook വാ പോവാം.അങ്ങനെ അങ്ങനെ എന്തിനും ഒരു നിറഞ്ഞ പൊട്ടിച്ചിരിയുമായി റഡിയായിരിക്കും,ഷൂട്ടിങ്ങിനിടെ ആൾ ഇടക്കൊക്കെ കൂർക്കം വലിച്ചുള്ള ഉറക്കത്തിലേക്ക് മൂപ്പര് പോവുമ്പോൾ ഒന്നും നോക്കാതെ ചില ആളുകൾ വന്ന് തട്ടിവിളിച്ചു ഒരു ഫോട്ടോ എടുക്കട്ടേ എന്ന് ചോദിക്കുമ്പോൾ പെട്ടന്ന് കണ്ണ് തുറന്ന് സ്വതസിദ്ധമായ പൊട്ടിച്ചിരിയിൽ അവരെ ചേർത്തുനിർത്തി ഫോട്ടോ എടുക്കുന്നു. ഇങ്ങനെയുള്ള അവതാരങ്ങൾ ലക്ഷത്തിൽ ഒന്നേ കാണുകയുള്ളൂ. ഒരു കള്ളവും ഇല്ലാതെ മറ്റുള്ളവരെ സ്നേഹിക്കുന്ന, പൊട്ടിചിരിക്കുന്ന,ചിരിപ്പിക്കുന്ന, ഏതൊരു കലാകാരനെയും സ്നേഹത്തോടെ പ്രോത്സാഹിപ്പിക്കുന്ന പ്രിയ മിഥുനെട്ടാ... ഇന്നിയും ഒരുപാട് വർഷം മലയാളികളുടെ സ്വകാര്യ അഹങ്കാരമായി, ആയുർ ആരോഗ്യത്തോടെ ഉണ്ടാവട്ടെ എന്ന് ഈ പിറന്നാൾ ദിനത്തിൽ ആശംസിക്കുന്നു🎂🎂🎂🎂😍😍 Happy birthday dear midhun etta 😍😍😍😍🎂🎂🎂🎊🎈🎈🎊🎊🎊🎂🎂🎉🎉🎉

ഈ മനുഷ്യനെ കാണുമ്പോൾ ഉണ്ടാവുന്ന ഒരു സംശയം ആണ് 🤔ഒരു മനുഷ്യന് എപ്പോഴും എങ്ങനെയാ ഇങ്ങനെ പോസറ്റീവ് ആയി നിൽക്കാൻ പറ്റുന്നു...

Posted by Nirmal Palazhi on Monday, May 3, 2021