marriage

മഹോബ: താലികെട്ടിന് തൊട്ടുമുൻപ് വരന്റെ വിദ്യാഭ്യാസ യോഗ്യതയിൽ സംശയം തോന്നിയ വധു രണ്ടിന്റെ ഗുണനപട്ടിക വരനോട് ചോദിച്ചു. മറുപടി പറയാനാകാതെ വരൻ കുഴങ്ങിയതോടെ വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലാണ് സംഭവം.

ഉത്തർപ്രദേശിലെ മഹോവയിൽ വിവാഹമാല്യം അണിയിക്കാൻ തുടങ്ങുന്നതിന് തൊട്ടുമുൻപാണ് തന്റെ വരന്റെ വിദ്യാഭ്യാസം അറിയാൻ വധു ഗുണനപട്ടിക ചോദിച്ചത്. എന്നാൽ നിരക്ഷരനായ വരന് ഉത്തരമൊന്നും പറയാൻ കഴിഞ്ഞില്ല. തുടർന്ന് വിവാഹം മുടങ്ങിയതോടെ വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മിൽ തർക്കവുമുണ്ടായി.

നല്ല വിദ്യാഭ്യാസമുണ്ടെന്ന് കള‌ളം പറഞ്ഞാണ് വരന്റെ വീട്ടുകാർ വിവാഹാലോചനയുമായി എത്തിയത്. വിവാഹം മുടങ്ങിയതിന്റെ ബഹളം തീർക്കാൻ പൊലീസ് എത്തേണ്ടിവന്നു. കാര്യം മനസിലാക്കിയ പൊലീസ് ഇരുവിഭാഗക്കാരും കൈമാറിയ സമ്മാനങ്ങൾ തിരികെ വാങ്ങിച്ച് ഇരുകുടുംബക്കാരെയും തിരികെയയച്ച് പ്രശ്‌നം പരിഹരിച്ചു.