shine

വിജയ് ചിത്രത്തിൽ മലയാളി താരം ഷൈൻ ടോം ചാക്കോയും. സൺ പിക്‌ചേർസ്
നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമായാണ് ഷൈൻ ടോം ചാക്കോയും
എത്തുന്നത് . ഷൈൻ അഭിനയിക്കുന്ന ആദ്യ അന്യഭാഷ ചിത്രം കൂടിയാണിത്.
മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത്
നെൽസൺ ദിലീപ്കുമാർ ആണ്.പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. എട്ട്
വർഷത്തിന് ശേഷമാണ് പൂജ ഹെഗ്‌ഡെ തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്.
മലയാളി നടി അപർണ ദാസും ചിത്രത്തിന്റെ ഭാഗമാണ്. മനോഹരം, ഞാൻ പ്രകാശൻ
എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് അപർണ.ി അനിരുദ്ധ്
രവിചന്ദറാണ് സംഗീത സംവിധാനം.