ബാമാകോ: ഒറ്റപ്രസവത്തിൽ ഒൻപത് കുഞ്ഞുങ്ങളെ പ്രസവിച്ച് ഒരമ്മ. ശാസ്ത്ര ലോകത്തിന് അത്ഭുതമായി ഹാലിമ സിസ്സെ എന്ന 25കാരി. ആഫ്രിക്കൻ രാജ്യമായ മാലി സ്വദേശിയാണ് സിസേറിയൻ ശസ്ത്രക്രീയയിലൂടെ ഒൻപതു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.
ഹലീമ ഗര്‍ഭിണിയായിരിക്കേ നടത്തിയ സ്കാനിങിൽ കണ്ടെത്തിയത് ഇവരുടെ വയറ്റിൽ ഏഴു കുഞ്ഞുങ്ങളുണ്ടെന്നായിരുന്നു. ഇതുതന്നെ അപൂര്‍വമായതിനാൽ പ്രത്യേക പരിചരണം ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു. അതോടെ ഹാലിമയെ വിമാന മാർഗം മൊറോക്കോയിലേക്ക് മാറ്റി. എന്നാൽ സ്കാനിംഗിൽ കാണാതിരുന്ന 2 കുഞ്ഞുങ്ങളേയും കൂട്ടി 9 കുട്ടികൾക്കാണ് ഹാലിമ ജന്മം നൽകിയത്.അഞ്ച് പെൺകുഞ്ഞുങ്ങള്‍ക്കും നാലു ആൺകുഞ്ഞുങ്ങള്‍ക്കുമാണ് ഹലീമ ജന്മം നല്‍കിയതെന്നും കുഞ്ഞുങ്ങളെല്ലാം ആരോഗ്യവാന്മാരാണെന്നും മാലി ആരോഗ്യമന്ത്രി ഫാന്‍റ സിബി അറിയിച്ചു.
ഏതാനും ആഴ്ചകള്‍ക്കു ശേഷം മാത്രമേ യുവതിയെയും കുഞ്ഞുങ്ങളെയും തിരിച്ചെത്തിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപൂര്‍മായി മാത്രമാണ് ഒറ്റ പ്രസവത്തിൽ ഒൻപതു കുഞ്ഞുങ്ങളുണ്ടാകുന്നത്. ഇത്രയധികം കുഞ്ഞുങ്ങള്‍ ഗര്‍ഭപാത്രത്തിൽ രൂപപ്പെട്ടാലും പല കുഞ്ഞുങ്ങളും പൂര്‍ണ വളര്‍ച്ചയെത്താതെ മരിച്ചു പോകുകയാണ് പതിവ്.