keralauniversity

മാർക്ക് ലിസ്റ്റ് കൈപ്പറ്റണം

ഒന്നാം വർഷ ബി.ബി.എ (ആന്വൽ സ്‌കീം- പ്രൈവറ്റ് രജിസ്‌ട്രേഷൻ) റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ മാർക്ക് ലിസ്റ്റുകൾ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും വിദ്യാർത്ഥികൾക്ക് കൈപ്പറ്റാം. പ്രൈവറ്റ് രജിസ്‌ട്രേഷൻ മെമ്മോ സമർപ്പിക്കാത്ത വിദ്യാർത്ഥികൾ അത് സെക്ഷനിൽ സമർപ്പിച്ച് മാർക്ക് ലിസ്റ്റ് കൈപ്പറ്റണം.

തീയതി പുന:ക്രമീകരിച്ചു

ആറാം സെമസ്റ്റർ എം.ബി.എൽ, മൂന്നാം സെമസ്റ്റർ ബി.ടെക്ക് (2008 സ്‌കീം മേഴ്സി ചാൻസ്), ഒന്നാം സെമസ്റ്റർ എം.പി.ഇ (2020 സ്‌കീം റഗുലർ), അവസാന വർഷ എം.പി.ഇ. (റഗുലർ,സപ്ലിമെന്ററി) എന്നീ പരീക്ഷകൾക്ക് തപാൽ വഴി അപേക്ഷിക്കുവാനുള്ള തീയതികൾ പുന:ക്രമീകരിച്ചു..

ക്യാഷ് കൗർ പ്രവർത്തനം ഉച്ച വരെ

സർവകലാശാലയുടെ ആലപ്പുഴ, കാര്യവട്ടം, പാളയം ക്യാഷ് കൗറുകളുടെ പ്രവർത്തനം കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇനി ഒരു അറിയിപ്പ് വരുന്നത് വരെ പ്രവർത്തി ദിനങ്ങളിൽ രാവിലെ 10.15 മുതൽ ഉച്ചക്ക് 12.30 വരെയായി (ആലപ്പുഴയിൽ ഒരു മണി വരെ) ക്രമപ്പെടുത്തി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പണമൊടുക്കുവാനുള്ള സൗകര്യം വെർച്വൽ ടോക്കൺ സിസ്റ്റം വഴി രജിസ്റ്റർ ചെയ്ത മുന്നൂറു പേർക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. രജിസ്റ്റർ ചെയ്ത വ്യക്തിക്ക് മാത്രം ഹാളിൽ കടക്കാം. ഓൺലൈൻ വഴിയുള്ള സേവനം പരമാവധി ഉപയോഗിക്കണം.

പരീക്ഷാ ഫലം
ആറാം സെമസ്റ്റർ ബി.ആർക്ക് സപ്ലിമെന്ററി പരീക്ഷാഫലം (2013 സ്‌കീം) പ്രസിദ്ധീകരിച്ചു.

പ്രോജക്ട് ഫെല്ലോ

സർവകലാശാല സുവോളജി വകുപ്പിലെ വിവിധ പ്രോജക്ടുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ പ്രോജക്ട് ഫെല്ലോയുടെ ഒഴിവ്. രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ലഭിക്കേണ്ട അവസാന തീയതി മെയ് 15.‌ കൂടുതൽ വിവരങ്ങൾക്ക് - www.keralauniversity.ac.in/jobs.