petrol
f

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കഴിഞ്ഞതിന് പിന്നാലെ തുടർച്ചയായ രണ്ടാംദിവസവും പൊതുമേഖലാ എണ്ണ വിതരണക്കമ്പനികൾ ഇന്ധനവില കൂട്ടി. തിരുവനന്തപുരത്ത് ഇന്നലെ പെട്രോൾ വില ലിറ്ററിന് 17 പൈസ വർദ്ധിച്ച് 92.74 രൂപയായി. 20 പൈസ ഉയർന്ന് 87.27 രൂപയാണ് ഡീസൽ വില. ചൊവ്വാഴ്‌ച പെട്രോളിന് 29 പൈസയും ഡീസലിന് 32 പൈസയും കൂട്ടിയിരുന്നു.