ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് എഡിറ്റർ അജയ് ശർമ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ഡൽഹിയിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം. ഓക്സിജൻ ലെവൽ താഴ്ന്നതിനാൽ അദ്ദേഹത്തിന് അടിയന്തരമായി ഓക്സിജൻ ബെഡ് വേണമെന്ന് സംവിധായകൻ അശോക് പണ്ഡിറ്റ് പത്തു ദിവസം മുമ്പ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഭാര്യയും നാല് വയസുള്ള മകനുമടങ്ങുന്നതാണ് കുടുംബം.
നടി ശ്രിയ പിൽഗാവ്കർ, പ്രഗത്ഭ എഡിറ്റർ ടി.എസ് സുരേഷ് തുടങ്ങിയ പ്രമുഖർ അനുശോചിച്ചു.