balu

തിരുവനന്തപുരം:കോൺട്രാക്ടറുടെ സ്റ്റോർ റൂമിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചയാളെ പൊലീസ് പിടികൂടി. നിലമേൽ മുരുക്കുമൺ പുത്തൻവിള വീട്ടിൽ ബാലുവിനെയാണ് (28)​ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത് .
ചൊവ്വാഴ്ചയാണ് മോഷണം നടന്നത്.കണ്ണാശുപത്രിയിലെ കെട്ടിടം പണി നടത്തിവരുന്ന കോൺട്രാക്ടർ നജീബ്, പണിസാധനങ്ങൾ സൂക്ഷിച്ചിരുന്ന റൂമിൽ നിന്നാണ് ഇവിടെത്തന്നെ ജോലിചെയ്യുന്ന ഇലക്ട്രീഷ്യൻ കൂടിയായ പ്രതി വിലപിടിപ്പുള്ള ഇരുമ്പ് ഗ്രില്ലുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ചത്.പരാതിയുടെ അടിസ്ഥാനത്തിൽ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
വഞ്ചിയൂർ എസ്.എച്ച്.ഒ രഗീഷ് കുമാർ,എസ്.ഐ മാരായ പ്രജീഷ് കുമാർ, മനോജ്,എ.എസ്.ഐ മാരായ സാജ് രാജ്,ഹരികുമാർ,എസ്.സി.പി.ഒ മാരായ ബിന്ദു,കവിത,ശിവ പ്രസാദ്,ജിജോയ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.