kk

ശരീരത്തിന് വളരെയധികം ആരോഗ്യപ്രദമായ ഒന്നാണ് ഫ്ളാക്സ് സീ‌ഡ് അഥവ ചണ വിത്തുകൾ. ശരീരത്തിന് ആവശ്യമായ നാരുകളായ സോലുബിൾ ഇൻസോലുബിൾ ഫൈബറുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതിനാൽ ഹൃദയാരോഗ്യത്തി നും ഗര്‍ഭസ്ഥ ശിശുവിന്റെ മസ്തിഷ്ക വികാസത്തിനും വളരെ നല്ലതാണ്. മത്സ്യം കഴിക്കാത്തവർക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാനുള്ള മികച്ച മാർഗമാണിത്. പ്രമേഹ നിയന്ത്രണവിധേയമാക്കും,​ പതിവായി കഴിച്ചാല്‍ ശരീരത്തിന്റെ അമിത ഭാരം കുറയ്ക്കാം. മുഴുവനായി ചവച്ചു കഴിക്കുകയോ സ്മൂത്തികളിൽ ചേർത്തോ കഴിക്കാം. ദിവസവും 15-30 ഗ്രാം എങ്കിലും ഫ്‌ളാക്‌സ് ഉള്ളില്‍ ചെന്നാലേ ഗുണം ലഭിക്കു. ഫ്‌ളാക്‌സ് സീ‌ഡ് മുഖത്തിനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്.