covid-vaccine

വാഷിംഗ്ടൺ: കൊവിഡ് വാക്‌സിനുകളുടെ പേറ്റന്റ് ഒഴിവാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.മറ്റ് രാജ്യങ്ങളുടെ സമ്മർദ്ദത്തെ തുടർന്നാണ് തീരുമാനം. ഇതോടെ കൂടുതൽ രാജ്യങ്ങൾക്ക് വാക്‌സിൻ ഉത്പാദിപ്പിക്കാൻ കഴിയും. ഇക്കാര്യം ലോകവ്യാപാര സംഘനയെ അറിയിക്കുമെന്ന് അധികൃതർ പറഞ്ഞു.

വാക്‌സിന്‍ കമ്പനികളുടെ എതിര്‍പ്പ് മറികടന്നുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ബൈഡൻ ഭരണകൂടം എത്തിയത്. വ്യാപാരങ്ങള്‍ക്ക് ബൗദ്ധിക സ്വത്തവകാശം പ്രധാനമാണെങ്കിലും, വൈറസ് വ്യാപനം അവസാനിപ്പിക്കാനായി അമേരിക്കന്‍ ഭരണകൂടം വാക്‌സിനുകള്‍ക്കുള്ള സംരക്ഷണം ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് ട്രേഡ് പ്രതിനിധി കാതറിന്‍ തായ് പറഞ്ഞു.

ഇതൊരു ആഗോള ആരോഗ്യ പ്രതിസന്ധിയാണെന്നും, അസാധാരണ സാഹചര്യത്തില്‍ അസാധാരണമായ നടപടി സ്വീകരിക്കുന്നുവെന്നും അധികൃതർ അറിയിച്ചു. അമേരിക്കയുടെ തീരുമാനത്തെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തു.