pfizer

വാ​ഷിം​ഗ്ൺ:​ ​പ്രാ​യ​മാ​യ​വ​രി​ൽ​ ​കൊ​വി​ഡി​നെ​തി​രെ​ ​ഫൈ​സ​‌​ർ​ ​വാ​ക്‌​സി​ൻ​ 95​ ​ശ​ത​മാ​ന​ത്തി​ല​ധി​കം​ ​സം​ര​ക്ഷ​ണം​ ​ന​ൽ​കു​ന്നു​വെ​ന്ന് ​പ​ഠ​നം.​ ​രോ​ഗ​ല​ക്ഷ​ണ​മു​ള്ള​തും​ ​ല​ക്ഷ​ണ​വു​മി​ല്ലാ​ത്ത​ ​കൊ​വി​ഡ് ​ത​ട​യു​ന്ന​തി​ന് ​ര​ണ്ട് ​ഡോ​സ് ​വാ​ക്‌​സി​ൻ​ ​എ​ല്ലാ​ ​പ്രാ​യ​ക്കാ​ർ​ക്കും​ ​ഫ​ല​പ്ര​ദ​മാ​ണെ​ന്നും​ ​ദി​ ​ലാ​ൻസെ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​ ​പ​ഠ​ന​ത്തി​ൽ​ ​പ​റ​യു​ന്നു.മ​ര​ണ​നി​ര​ക്ക് ​ഗ​ണ്യ​മാ​യി​ ​കു​റ​യ്ക്കു​ന്ന​തി​നും​ ​ആ​ശു​പ​ത്രി​ ​പ്ര​വേ​ശ​നം​ ​ഒ​ഴി​വാ​ക്കാ​നും​ ​വാ​ക്‌​സി​ന്റെ​ ​ര​ണ്ട് ​ഡോ​സു​കൾ ഫ​ല​പ്ര​ദ​മാ​ണെ​ന്നും​ ​പ​ഠ​ന​ത്തി​ലു​ണ്ട്.​ ​ഫൈ​സ​ർ​ ​വാ​ക്‌​സിൻ വ്യാ​പ​ക​മാ​യി​ ​വി​ത​ര​ണം​ ​ചെ​യ്ത​ ​ഇ​സ്ര​യേ​ലി​ലെ​ ​ജ​ന​ങ്ങ​ളി​ൽ​ ​ന​ട​ത്തി​യ​ ​നി​രീ​ക്ഷ​ണ​ങ്ങ​ളി​ൽ നി​ന്നാ​ണ്‌​ ​ശാ​സ്ത്ര​ജ്ഞ​ർ​ ​ഈ​ ​വി​ല​യി​രു​ത്ത​ലി​ലെ​ത്തി​യ​ത്.രാ​ജ്യ​വ്യാ​പ​ക​ ​വാ​ക്‌​സി​നേ​ഷ​ന്റെ​ആ​ദ്യ​ ​നാ​ല് ​മാ​സ​ങ്ങ​ളി​ലെ​ ​നി​രീ​ക്ഷ​ണ​ ​വി​വ​ര​ങ്ങ​ൾ​ ​ഗ​വേ​ഷ​ക​ർ​ ​ശേ​ഖ​രി​ച്ചു.​ ​രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​ ​അ​ണു​ബാ​ധ,​ ​രോ​ഗ​ല​ക്ഷ​ണ​മു​ള്ള​ ​അ​ണു​ബാ​ധ,​ ​ആ​ശു​പ​ത്രി​ ​പ്ര​വേ​ശ​നം,​ ​ഗു​രു​ത​ര​ ​രോ​ഗം,​ ​മ​ര​ണം​ ​എ​ന്നി​വ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​ഫ​ല​പ്രാ​പ്തി​ ​ക​ണ​ക്കാ​ക്കി​യ​ത്.