railway

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. 24 എക്‌സ്പ്രസ് ട്രെയിനുകളും മെമു ട്രെയിന്‍ സര്‍വീസുകളുമാണ് നിര്‍ത്തിവച്ചത്.

ജനശതാബ്‌ദി, വഞ്ചനാട്, പാലരുവി, ഏറനാട്, അന്ത്യോദയ ഉള്‍പ്പെടെയുള്ള സര്‍വീസുകളാണ് മേയ് 31 വരെ നിര്‍ത്തിവച്ചത്. ലോക്ക്ഡൗണിന്‍റെ ഭാഗമായിട്ടല്ല സര്‍വീസ് നിര്‍ത്തിവച്ചതെന്നാണ് റെയില്‍വേയുടെ വിശദീകരണം. യാത്രക്കാരുടെ കുറവ് കാരണമാണ് സര്‍വീസ് നിര്‍ത്തിവച്ചതെന്നാണ് റെയില്‍വേ പറയുന്നത്.

റദ്ദാക്കിയ ട്രെയിനുകൾ

02695 ചെന്നൈ - തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്
02696 തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്
06627 ചെന്നൈ-മംഗലാപുരം എക്‌സപ്രസ്
06628 മംഗലാപുരം-ചെന്നൈ എക്‌സ്പ്രസ്
02695 ചെന്നൈ-തിരുവനന്തപുരം
02696 തിരുവനന്തപുരം-ചെന്നൈ
06017 ഷൊര്‍ണൂര്‍-എറണാകുളം
06018 എറണാകുളം-ഷൊര്‍ണൂര്‍
06023 ഷൊര്‍ണൂര്‍-കണ്ണൂര്‍
06024 കണ്ണൂര്‍-ഷൊര്‍ണൂര്‍
06355 കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ
06356 മംഗലാപുരം-കൊച്ചുവേളി-അന്ത്യോദയ
06791 തിരുനല്‍വേലി-പാലക്കാട്
06792 പാലക്കാട്-തിരുനല്‍വേലി
06347 തിരുവനന്തപുരം-മംഗലാപുരം
06348 മംഗലാപുരം-തിരുവനന്തപുരം
06605 മംഗലാപുരം-നാഗര്‍കോവില്‍
06606 നാഗര്‍കോവില്‍-മംഗലാപുരം
02677 ബംഗളൂരു-എറണാകുളം
02678 എറണാകുളം-ബംഗളൂരു
06161 എറണാകുളം-ബാനസവാടി
06162 ബാനസവാടി-എറണാകുളം
06301 ഷൊര്‍ണൂര്‍-തിരുവനന്തപുരം
06302 തിരുവനന്തപുരം-ഷൊര്‍ണൂര്‍
0281 കണ്ണൂര്‍-തിരുവനന്തപുരം
02082 തിരുവനന്തപുരം-കണ്ണൂര്‍
06843 തിരുച്ചിറപ്പള്ളി-പാലക്കാട്
06844 പാലക്കാട്-തിരുച്ചിറപ്പള്ളി
06167 തിരുവനന്തപുരം-നിസാമുദീന്‍(വീക്കിലി)
06168 നിസാമുദീന്‍-തിരുവനന്തപുരം(വീക്കിലി)