accident

കണ്ണൂ‌ർ: ചാലയിൽ പാചകവാതകവുമായി വന്ന ടാങ്കർ‌ ലോറി മറിഞ്ഞു. മംഗലാപുരത്ത് നിന്നും കോഴിക്കോടേക്ക് പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കറാണ് അമിതവേഗത്തെ തുടർന്ന് ചാല ബൈപ്പാസിൽ മറിഞ്ഞത്. അതിവേഗത്തിൽ വന്ന ടാങ്കർ മറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേ‌റ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാ‌റ്റി. ടാങ്കറിൽ വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് സ്ഥലത്ത്നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയാണ്.

നിലവിൽ രണ്ട് യൂണി‌റ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി സുരക്ഷ ഉറപ്പാക്കാനുള‌ള നടപടി തുടങ്ങിയെന്നും വൈകാതെ കൂടുതൽ യൂണി‌റ്റ് എത്തുമെന്നും കണ്ണൂർ മേയർ ടി.ഒ മോഹനൻ അറിയിച്ചു. വിദഗ്‌ദ്ധർ ഉടൻ സ്ഥലത്തെത്തി ചോർച്ച അടയ്‌ക്കുമെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ അറിയിച്ചു.