actor-dilip-tahil-son

മുംബയ്: മയക്കുമരുന്ന് കേസിൽ ബോളിവുഡ് നടൻ ദിലീപ് താഹിലിന്റെ മകൻ ധ്രുവ് താഹിലിനെ മുംബയ് പൊലീസിന്റെ ആന്റി നാർകോട്ടിക്സ് സെൽ അറസ്റ്റ് ചെയ്തു.

ലഹരി ഇടപാടുകാരനായ മുസമ്മിൽ അബ്ദുൾ റഹ്മാൻ ഷെയ്ഖ് എന്നയാളെ മുംബയ് പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇയാളുമായി ധ്രുവ് വാട്സാപ്പിൽ ചാറ്റ് ചെയ്തിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അറസ്റ്റിലെത്തിച്ചത്.

ധ്രുവിന് 2019 മുതൽ മുസമ്മിലുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഇരുവരും മയക്കുമരുന്ന് ഇടപാട് നടത്തിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു.

മാത്രമല്ല, മയക്കുമരുന്നിനായി ആറ് തവണ ധ്രുവ്, മുസമ്മിലിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ രേഖകളും കണ്ടെടുത്തു. ഇതിന് പിന്നാലെയാണ് ആന്റി നാർകോട്ടിക്ക് സെല്ലിന്റെ ബാന്ദ്ര യൂണിറ്റ് ധ്രുവ് താഹിലിനെ അറസ്റ്റ് ചെയ്തത്.