saniya

ഗ്ലാമർ വേഷങ്ങൾ ധരിക്കുന്നതിന്റെ പേരിൽ സൈബർ ആക്രമണങ്ങൾക്ക്

ഇരയാവാറുള്ള താരമാണ് സാനിയ അയ്യപ്പൻ. വേഷങ്ങളുടെ പേരി​ൽ നേരി​ടേണ്ടി​ വരുന്ന വിമർശനങ്ങൾക്ക് താരം മറുപടി കൊടുക്കാറുമുണ്ട്. ജന്മദി​നം ആഘോഷി​ക്കാൻ മാലിദ്വീപി​ലേക്കു പോയ യാത്രയുടെ ചി​ത്രങ്ങളാണ് സാനി​യ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. കടലോരത്തു നിന്നുള്ള ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഐശ്വര്യ റായിയും തബുവും സംസാരിക്കുന്നതായുള്ള ഒരു രംഗം പങ്കുവച്ചാണ് വി​മർശകർക്ക് സാനിയ മറുപടി നൽകി​യി​രി​ക്കുന്നത്. ഒരു സ്ത്രീ മേനിപ്രദർശനം നടത്തുന്ന രീതിയിൽ വസ്ത്രം ധരിച്ചാൽ എന്താണ് വിളിക്കുക എന്ന് ഒരാൾ ചോദിക്കുമ്പോൾ മറ്റൊരാൾ ഉത്തരം പറയുന്ന രീതിയിലുള്ള മീമാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. എങ്കിൽ അവളെ 'ശ്രദ്ധ നേടാൻ ശ്രമിക്കുന്ന അഴിഞ്ഞാട്ടക്കാരി' എന്ന് അഭിസംബോധന ചെയ്യുന്ന സമൂഹത്തോടാണ് മറുപടി. ആ വിളി ഒരാളുടെ ഉള്ളിലെ സ്ത്രീവിരുദ്ധതയിൽ നിന്നും പുറത്തുവരുന്നതാണ്. മറ്റൊരാളുടെ ശരീരം അയാളുടെ സ്വാതന്ത്ര്യമാണ് എന്ന മറുപടിയാണ് സാനിയയ്ക്ക് പറയാനുള്ളത്.