കയ്റോ: ഈജിപ്റ്റിലെ സൂയസ് കനാലിൽ ഒരാഴ്ച ഗതാഗതം മുടക്കി മണൽ തിട്ടയിൽ കുടുങ്ങിയ ചരക്കുകപ്പൽ എവർഗിവൺ ഈജിപ്റ്റ് വിടാൻ അനുമതി നിഷേധിച്ചതോടെ പ്രതിസന്ധിയിലാണ്.
ആറു ദിവസം കനാൽ വഴി ചരക്കുകടത്ത് തടസ്സപ്പെട്ട വകയിലും കപ്പൽ രക്ഷപ്പെടുത്താൻ വന്ന ചെലവുമടക്കം 120 കോടി ഡോളർ (8,856 കോടി രൂപ) നഷ്ട പരിഹാരം നൽകണമെന്നാണ് ഈജിപ്റ്റിന്റെ ആവശ്യം.