jk

ശ്രീനഗർ: ജമ്മുകാശ്മീരിലെ ഷോപ്പിയാനിലെ കനിഗ്രാം മേഖലയിൽ ഇന്നലെ പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഒരാൾ കീഴടങ്ങി.

തെക്കൻ കാശ്മീരിലെ കനിഗാം പ്രദേശത്ത് ഭീകര സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേനാ പരിശോധന നടത്തുകയായിരുന്നു. അൽ ബദർ ഭീകര സംഘടനയിൽ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട നാല് ഭീകരരെ സൈന്യം കണ്ടെത്തി. പരമാവധി സംയമനം പാലിച്ച് സേന അവരെ കീഴടങ്ങാൻ പ്രേരിപ്പിച്ചെങ്കിലും ഭീകരർ വെടിവയ്ക്കുകയും സൈനികർക്ക് നേരെ ഗ്രനേഡ് എറിയുകയും ചെയ്തു.

തുടർന്ന്, സുരക്ഷാ സേന തിരിച്ചടിക്കുകയും മൂന്ന് ഭീകരർ കൊല്ലപ്പെടുകയും ഒരാൾ സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങുകയും ചെയ്തു. കീഴടങ്ങിയ ഭീകരൻ താരിഫ് അഹമ്മദ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.