ചെന്നൈ: ചേരൻ സംവിധാനം ചെയ്ത ഒാട്ടോഗ്രാഫ് എന്ന ചിത്രത്തിലെ 'ഒവ്വൊരു പൂക്കളുമേ" എന്ന ഗാനരംഗത്തിൽ അഭിനയിച്ച് ശ്രദ്ധേയനായ ഗായകൻ കോമാങ്കൻ കൊവിഡ് ബാധിച്ച് മരിച്ചു. ജന്മനാ അന്ധനായ കോമാങ്കൻ കാഴ്ചയില്ലാത്ത ഗായകരെ സംഘടിപ്പിക്കാനും നേതൃത്വം നൽകിയിരുന്നു.
ഏതാനും ദിവസം മുമ്പാണ് കൊമാങ്കന് കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. ഒാട്ടോഗ്രാഫിയിലൂടെ പ്രശസ്തനായ കോമാങ്കൻ ഏതാനും ചിത്രങ്ങളിൽ അഭിനയിക്കുകയും സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്നാട് സർക്കാർ കലൈമാമണി പുരസ്‌കാരം നൽകി ആദരിച്ചു. വിവാഹമോചിതനാണ്. മോനാസ്, മോൽവിൻ എന്നിവരാണ് മക്കൾ.