laugh

വാ​ഷിം​ഗ്ട​ൺ​:​ ​പു​രു​ഷ​ന്മാ​രേ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​ചി​രി​ക്കു​ന്ന​ത് ​സ്ത്രീ​ക​ളാ​ണെ​ന്ന​ ​പ​ഠ​ന​വു​മാ​യി​ ​അ​മേ​രി​ക്ക​യി​ലെ​ ​യേ​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല.
സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​മ​ന​:​ശ്ശാ​സ്ത്ര​വി​ഭാ​ഗം​ ​പ്രൊ​ഫ​സ​റാ​യ​ ​മ​രി​യാ​ന്നെ​ ​ലാ​ ​ഫ്രാ​ൻ​സാ​ണ് ​പ​ഠ​ന​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ത്.​ ​അ​മേ​രി​ക്ക​ൻ​ ​സൈ​ക്കോ​ള​ജി​ക്ക​ൽ​ ​അ​സോ​സി​യേ​ഷ​ന്റെ​ ​ബു​ള്ള​റ്റി​നി​ൽ​ ​പ​ഠ​നം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.
ഒ​രു​ ​സ്ത്രീ​ ​ഒ​രു​ ​ദി​വ​സം​ ​ശ​രാ​ശ​രി​ 62​ ​ത​വ​ണ​ ​ചി​രി​ക്കും​ ​എ​ന്നാ​ണ് ​പ​ഠ​നം​ ​പ​റ​യു​ന്ന​ത്.​ ​എ​ന്നാ​ൽ,​ ​പു​രു​ഷ​ന്മാ​ർ​ ​ഒ​രു​ ​ദി​വ​സം​ ​എ​ട്ട് ​ത​വ​ണ​ ​മാ​ത്ര​മാ​ണ് ​ചി​രി​ക്കു​ന്ന​തെ​ന്നും പ​ഠ​ന​ത്തി​ൽ​ ​പ​റ​യു​ന്ന​ു.
ചി​രി​യു​ടെ​ ​എ​ണ്ണം​ ​പ​ല​ ​കാ​ര​ണ​ങ്ങ​ൾ​ ​കൊ​ണ്ടും​ ​കൂ​ടി​യും​ ​കു​റ​ഞ്ഞും​ ​കാ​ണ​പ്പെ​ടാ​റു​ണ്ടെ​ന്നും​ ​ഗ​വേ​ഷ​ക​ർ​ ​പ​റ​യു​ന്നു.​ ​
സ​മൂ​ഹ​ത്തി​ൽ​ ​അ​ധി​കാ​രം,​ ​തൊ​ഴി​ൽ,​ ​നേ​തൃ​ത്വം​ ​എ​ന്നീ​ ​മേ​ഖ​ല​ക​ളി​ൽ​ ​സ്ത്രീ​ക​ൾ​ക്ക് ​പു​രു​ഷ​ന്മാ​രു​ടേ​തി​ന് ​തു​ല്യ​മാ​യ​ ​പ​ങ്കാ​ളി​ത്ത​മി​ല്ലാ​ത്ത​ത് ​ചി​രി​യു​ടെ​ ​വ്യ​ത്യാ​സ​ത്തി​ന് ​പ്ര​ധാ​ന​കാ​ര​ണ​മാ​യി​ ​ഗ​വേ​ഷ​ക​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​അ​താ​യ​ത് ​വി​വേ​ച​ന​ങ്ങ​ൾ​ ​മ​റി​ക​ട​ക്കാ​നും​ ​പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കാ​നും​ ​വേ​ദ​ന​ക​ൾ​ ​മ​റ​ക്കാ​നും​ ​സ​മാ​ധാ​നം​ ​ഉ​റ​പ്പാ​ക്കാ​നു​മെ​ല്ലാം​ ​സ്ത്രീ​ക​ൾ​ ​ചി​രി​ക്കു​മെ​ന്നും​ ​പ​ഠ​ന​ത്തി​ൽ​ ​പ​റ​യു​ന്നു.
കൗ​മാ​ര​പ്രാ​യ​ത്തി​ലാ​ണ് ​സ്ത്രീ​ക​ളി​ൽ​ ​പു​രു​ഷ​ന്മാ​രേ​ക്കാ​ൾ​ ​ചി​രി​ക്കു​ന്ന​ ​സ്വ​ഭാ​വം​ ​കൂ​ടു​ത​ലു​ള്ള​തെ​ന്നും​ ​പ​ഠ​ന​ത്തി​ലു​ണ്ട്.​ ​സ​ഹാ​നു​ഭൂ​തി​ ​സ്ത്രീ​ക​ളി​ൽ​ ​കൂ​ടു​ത​ലാ​ണ്.​ ​മാ​ത്ര​മ​ല്ല​ ​ജ​ന്മ​നാ​ ​സ്ത്രീ​ക​ൾ​ക്ക് ​ചി​രി​ക്കാ​നു​ള്ള​ ​ക​ഴി​വ് ​കൂ​ടു​ത​ലാ​ണ്.

@ കൂടുതൽ ചിരിക്കുന്നുവെന്ന് കരുതി സ്ത്രീകൾ ജീവിതത്തിൽ പുരുഷന്മാരാക്കാൾ കൂടുതൽ സന്തുഷ്ടരാണെന്ന് അർത്ഥമില്ല. സ്ത്രീകൾ പുരുഷന്മാരേക്കാൾ വികാരങ്ങൾ പ്രകടിപ്പിക്കുന്നവരാണ് എന്നതാണ് ഇതിന് പിന്നിലെ രഹസ്യം.