കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) എം.എസ്‌സി., എം.എഫ്.എസ്‌സി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി മേയ് 31 വരെ ദീർഘിപ്പിച്ചു.
ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി, അപ്‌ളൈഡ് ജിയോളജി, ബയോടെക്‌നോളജി, ക്ളൈമറ്റ് സയൻസ്, ഡിസാസ്റ്റർ മാനേജ്മെന്റ്, എൺവയൺമെന്റൽ സയൻസ്, മറൈൻ ബയോളജി, മറൈൻ കെമിസ്ട്രി, മറൈൻ മൈക്രോബയോളജി, ഫിസിക്കൽ ഓഷ്യാനോഗ്രഫി, റിമോട്ട് സെൻസിംഗ്, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളിൽ എം.എസ്‌സി കോഴ്‌സുകളും അക്വാകൾച്ചർ, അക്വാട്ടിക് അനിമൽ ഹെൽത്ത്, അക്വാട്ടിക് എൺവയൺമെന്റ് മാനേജ്‌മെന്റ്, ഫിഷ് ന്യൂട്രീഷ്യൻ ആൻഡ് ഫീഡ് ടെക്‌നോളജി, ഫിഷ് പ്രോസസിംഗ് ടെക്‌നോളജി, ഫിഷറീസ് എക്‌സ്‌ടെൻഷൻ, ഫിഷറീസ് റിസോഴ്‌സസ് മാനേജ്‌മെന്റ് വിഷയങ്ങൾ സ്‌പെഷ്യലൈസ് ചെയ്ത് എം.എഫ്.എസ‌്സി കോഴ്‌സുകളുമാണ് കുഫോസിലുള്ളത്.
ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സസ് മാനേജ്‌മെന്റ് വിഷയങ്ങളിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷനോടെയുള്ള എം.ബി.എ പ്രോഗ്രാമിലേക്കും കെമാറ്റ്/സിമാറ്റ്/ കാറ്റ് യോഗ്യത വേണം. കോസ്റ്റൽ ആൻഡ് ഹാർബർ എൻജിനിയറിംഗ്, ഇന്റഗ്രേറ്റഡ് കോസ്റ്റൽസോൺ മാനേജ്‌മെന്റ്, ഓഷൻ ആൻഡ് കോസ്റ്റൽ സേഫ്ടി എൻജിനിയറിംഗ് വിഷയങ്ങളിൽ നടത്തുന്ന എം.ടെക് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതിയും 31 വരെയാണ്.
ഫിഷറീസ് സയൻസ്, ഓഷൻ സയൻസ് ആൻഡ് ടെക്‌നോളജി, ഫിഷറീസ് മാനേജ്‌മെന്റ്, ഫിഷറീസ് എൻജിനിയറിംഗ് എന്നീ ഫാക്കൽറ്റികളുടെ കീഴിൽ ഫിഷറീസും സമുദ്രശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പി എച്ച്.ഡി കോഴ്‌സുകൾക്ക് ജൂലായ് 21 വരെ അപേക്ഷ സ്വീകരിക്കും.
www.admission.kufos.ac.in ൽ ഓൺലൈനായി വേണം അപേക്ഷ. മറ്റ് വിവരങ്ങൾക്കും പ്രോസ്‌പെക്ടസിനും www.kufos.ac.in.
കേരള സർവകലാശാല തീയതി പുനഃക്രമീകരിച്ചു
ആറാം സെമസ്റ്റർ ബിരുദ കോഴ്സുകളുടെയും നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ കോഴ്സുകളുടെയും പ്രോജക്ട് പുതുക്കി നിശ്ചയിക്കുന്ന പരീക്ഷത്തീയതി കഴിഞ്ഞ് പത്തു ദിവസത്തിനകം സമർപ്പിക്കണം.
മൂന്നാം സെമസ്റ്റർ/ആറാം സെമസ്റ്റർ ബിരുദ കോഴ്സുകളുടെയും നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ കോഴ്സുകളുടെയും ഇന്റേണൽ മാർക്ക് അപ്ലോഡ് ചെയ്യുന്നതിനുളള അവസാന തീയതി തിയറി പരീക്ഷകൾ പുനഃക്രമീകരിച്ചതിനു ശേഷം അറിയിക്കും.
ഐ.എം.കെ. - സായാഹ്ന എം.ബി.എ. കോഴ്സ്
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐ.എം.കെ.) സായാഹ്ന എം.ബി.എ (റഗുലർ-സി.എസ്.എസ്) പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 17 10 വരെ. വിശദവിവരങ്ങൾക്ക് www.admissions.keralauniversity.ac.in.
പരീക്ഷാഫലം
എം.ടെക്. കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡിജിറ്റൽ ഇമേജ് കമ്പ്യൂട്ടിംഗ് (2018-2020), സി.എസ്.എസ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.ഫിൽ. കെമിസ്ട്രി (2019-2020), സി.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.