yair-lapid

ജ​റു​സ​ലേം​:​ ​ഇ​സ്ര​യേ​ലി​ൽ​ ​പു​തി​യ​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​രി​ക്കാ​ൻ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​യ​യി​ർ​ ​ലാ​പി​ഡി​നെ​ ​പ്ര​സി​ഡ​ന്റ് ​റു​വെ​ൻ​ ​റി​വ് ​ലി​ൻ​ ​ക്ഷ​ണി​ച്ചു.​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​ര​ണ​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ബെ​ഞ്ച​മി​ൻ​ ​നെ​ത​ന്യാ​ഹു​വി​നെ​യാ​ണ് ​പ്ര​സി​ഡ​ന്റ് ​ആ​ദ്യം​ ​ക്ഷ​ണി​ച്ച​ത്.​ ​എ​ന്നാ​ൽ,​ ​നെ​ത​ന്യാ​ഹു​വി​ന്റെ​ ​ലി​ക്കു​ഡ് ​പാ​ർ​ട്ടി​ക്ക് 28​ ​ദി​വ​സ​ത്തെ​ ​സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​രി​ക്കാ​ൻ​ ​സാ​ധി​ച്ചി​രു​ന്നി​ല്ല.​ ​ചൊ​വ്വാ​ഴ്ച​ ​സ​മ​യ​പ​രി​ധി​ ​അ​വ​സാ​നി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ലാ​പി​ഡി​നെ​ ​പ്ര​സി​ഡ​ന്റ് ​ക്ഷ​ണി​ച്ച​ത്.മു​ൻ​ ​ധ​ന​മ​ന്ത്രി​യാ​യ​ ​ലാ​പി​ഡി​ന് 56​ ​എം.​പി​മാ​ർ​ ​പി​ന്തു​ണ​ ​അ​റി​യി​ച്ചെ​ന്നാ​ണ് ​വി​വ​രം.നെ​ത​ന്യാ​ഹു​വി​നെ​ ​മാ​റ്റി​നി​റു​ത്തി​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​രി​ക്കാ​നാ​ണ് ​ലാ​പി​ഡ് ​അ​ട​ക്ക​മു​ള്ള​വ​രു​ടെ​ ​നീ​ക്കം.​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​ര​ണ​ത്തി​ന് ​ലാ​പി​ഡി​ന് 28​ ​ദി​വ​സം​ ​ല​ഭി​ക്കും.​