vaccine

ഒ​ട്ടാ​വ​:​ 12​ ​വ​യ​സു​മു​ത​ൽ15​ ​വ​യ​സു​വ​രെ​യു​ള്ള​വ​ക്ക് വാ​ക്‌​സി​ൻ ന​ൽ​കാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കു​ന്ന​ ​ആ​ദ്യ​ ​രാ​ജ്യ​മാ​യി​ ​കാ​ന​ഡ.
ഫൈ​സ​ർ​ ​വാ​ക്‌​സി​നാ​ണ് ​കു​ട്ടി​ക​ൾ​ക്ക് ​ന​ൽ​കു​ക.​ ​നേ​ര​ത്തെ​ ​കു​ട്ടി​ക​ളി​ൽ​ ​ഫൈ​സ​ർ ​വാ​ക്‌​സി​ൻ​ ​പ​രീ​ക്ഷ​ണ​ങ്ങ​ൾ​ ​ന​ട​ത്തി​യി​രു​ന്നു.​ ​ഇ​ത് ​വി​ല​യി​രു​ത്തി​യാ​ണ് ​വാ​ക്‌​സി​ൻ​ ​ന​ൽ​കാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
നേ​ര​ത്തെ​ 16​ ​വ​യ​സി​ന് ​മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ​വാ​ക്‌​സി​ൻ​ ​ന​ൽ​കാ​നും​ ​കാ​ന​ഡ​ ​അ​നു​മ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​അ​മേ​രി​ക്ക​യി​ലും​ ​കു​ട്ടി​ക​ൾ​ക്ക് ​വാ​ക്‌​സി​ൻ​ ​ന​ൽ​കാ​ൻ​ ​ഫൈ​സ​ർ​ ​അ​നു​മ​തി​ ​തേ​ടി​യി​ട്ടു​ണ്ട്.
കു​ട്ടി​ക​ളി​ൽ​ ​ഫൈ​സ​ർ​ ​സു​ര​ക്ഷി​ത​വും​ ​ഫ​ല​പ്ര​ദ​വു​മാ​ണെ​ന്ന് ​വി​ല​യി​രു​ത്തി​യ​താ​യി​ ​ഹെ​ൽ​ത്ത് ​കാ​ന​ഡ​യു​ടെ​ ​ചീ​ഫ് ​മെ​ഡി​ക്ക​ൽ​ ​ഉ​പ​ദേ​ഷ്ടാ​വ് ​സു​പ്രി​യ​ ​ശർമ്മ ​ബു​ധ​നാ​ഴ്ച​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​സ്കൂ​ളു​ക​ൾ​ ​വീ​ണ്ടും​ ​തു​റ​ക്കു​ന്ന​തി​ന് ​ഇ​ത് ​സ​ഹാ​യ​ക​മാ​കും.​ ​അ​തേ​സ​മ​യം​ ​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള​ ​വാ​ക്സി​ൻ​ ​വി​ത​ര​ണം​ ​എ​ന്ന് ​തു​ട​ങ്ങ​ണ​മെ​ന്ന് ​പി​ന്നീ​ട് ​തീ​രു​മാ​നി​ക്കു​മെ​ന്ന് സുപ്രിയ വ്യക്തമാക്കി.