asaram-bappu

ജോധ്പൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മദ്ധ്യപ്രദേശിലെ സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പുവിന് കൊവിഡ്. ആശാറാമിനെ ജോധ്പൂരിലെ എം.ഡി.എം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ജോധ്പൂർ ജയിലിൽ ആശാറാമിന്റെ സഹതടവുകാരായ 12 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ശ്വാസ തടസത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ആശാറാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ശിക്ഷയ്ക്കെതിരെ രാജസ്ഥാൻ ഹൈക്കോടതിയിൽ ആശാറാം നൽകിയ അപ്പീൽ ഹർജി തള്ളിയിരുന്നു.