mar-chrysostom

തിരുവല്ല: മാർ ക്രിസോസ്റ്റത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത് എല്ലാവരും ബഹുമാനിച്ച മഹാനായ ജ്ഞാനിയെയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കാലംചെയ്ത മാർത്തോമ്മ സഭാ മുൻ അദ്ധ്യക്ഷൻ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് അന്തിമോപചാരം അർപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു ഗവർണർ. ആരേയും സ്വാധീനിക്കുന്ന ദൈവിക വ്യക്തിത്വമായിരുന്നു.മെത്രാപ്പൊലീത്തയുടെ വാക്കുകൾ പ്രചോദനമായി സമൂഹത്തിൽ നിലകൊള്ളും. വിവേകവും നർമ്മബോധവുമുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു. കഴിഞ്ഞവർഷം ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ അദ്ദേഹം പ്രകടിപ്പിച്ച ദിവ്യസ്‌നേഹം അനുഭവിക്കാനായെന്നും ഗവർണർ പറഞ്ഞു.