free-beer

വാ​ഷിം​ഗ്ട​ൺ​:​ ​വാ​ക്സി​നെ​ടു​ക്കു​ന്ന​വ​ർ​ക്ക് ​ബീ​ർ​ ​സൗ​ജ​ന്യ​മാ​യി​ ​ന​ൽ​കു​മെ​ന്ന് ​ന്യൂ​ജ​ഴ്‌​സി​ ​ഗ​വ​ർ​ണ​ർ​ ​ഫി​ൽ​ ​മ​ർ​ഫി.​കൂ​ടു​ത​ൽ​ ​പേ​രി​ലേ​യ്ക്ക് ​വാ​ക്‌​സി​ൻ​ ​എ​ത്തി​ക്കാ​നാ​യാ​ണി​ത്.​ ​മേ​യ് ​മാ​സ​ത്തോ​ടെ​ ​വാ​ക്‌​സി​നേ​ഷ​ൻ​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കാ​ണ് ​ഈ​ ​ആ​നൂ​കൂ​ല്യം.
21​ ​വ​യ​സ്സി​ന് ​മു​ക​ളി​ലു​ള്ള​വ​ർ​ ​വാ​ക്‌​സി​ൻ​ ​എ​ടു​ത്തു​വെ​ന്ന് ​തെ​ളി​യി​ക്കു​ന്ന​ ​രേ​ഖ​ക​ൾ​ ​ഹാ​ജ​രാ​ക്കി​യാൽബീ​ർ​ ​സൗ​ജ​ന്യ​മാ​യി​ ​ന​ൽകു​മെ​ന്നും​ ​ഫി​ൽ​ ​പ​റ​ഞ്ഞു.​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി
ന്യൂ​ജ​ഴ്‌​സി​യി​ലെ​ 12​ ​ഓ​ളം​ ​ബീ​ർ​ ​പാ​ർ​ല​റു​ക​ളെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​പ​ദ്ധ​തി​ ​ത​യ്യാ​റാ​ക്കി​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ചെ​ന്ന് ​തെ​ളി​യി​ക്കു​ന്ന​ ​രേ​ഖ​ക​ളു​മാ​യി​ ​ബീ​ർ​ ​പാ​ർ​ല​റി​ൽ​ ​ചെ​ന്നാ​ൽ​ ​സ​ർ​ക്കാ​രി​ന്റെ​ ​സൗ​ജ​ന്യ​ ​ബീ​ർ​ ​ല​ഭി​ക്ക​ം
ജൂ​ൺ​ ​അ​വ​സാ​ന​ത്തോ​ടെ​ 4​ ​ല​ക്ഷം​ ​പേ​രി​ലെ​ങ്കി​ലും​ ​വാ​ക്‌​സി​ൻ​ ​എ​ത്തി​ക്കു​ക​ ​എ​ന്ന​ ​ദൗ​ത്യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ട്ടാ​ണ് ​ഈ​ ​പ​ദ്ധ​തി​യെ​ന്ന് ​ഫി​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​തി​ങ്ക​ളാ​ഴ്ച​ത്തെ​ ​ക​ണ​ക്കു​ക​ൾ​ ​പ്ര​കാ​രം​ ​ഏ​ക​ദേ​ശം​ 37​ ​ശ​ത​മാ​നം​ ​പേ​രാ​ണ് ​ന്യൂ​ജ​ഴ്‌​സി​യി​ൽ​ ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ച​ത്.
നേ​ര​ത്തെ​ ​വെ​സ്റ്റ് ​വി​ർ​ജീ​നി​യ​ ​ഗ​വ​ർ​ണ​ർ​ ​ജിം​ ​ജ​സ്റ്റി​സും​ ​സ​മാ​ന​മാ​യ​ ​ഓ​ഫ​റു​മാ​യി​ ​രം​ഗ​ത്തെ​ത്തി​യി​രു​ന്നു.​ ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് ​നൂ​റ് ​ഡോ​ള​റി​ന്റെ​ ​സേ​വിം​ഗ്‌​സ് ​ബോ​ണ്ട് ​ന​ൽ​കു​മെ​ന്നാ​യി​രു​ന്നു​ ​ജി​മ്മി​ന്റെ​ ​പ്ര​ഖ്യാ​പ​നം.