ldf-

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാർ ഈ മാസം 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് നടന്ന സി.പി.എം-,​ സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ലോക്ക്ഡൗണിന് ശേഷം 17ന് ഇടതുമുന്നണി യോഗം ചേരും. 18ന് സി.പി.എം സെക്രട്ടറിയേറ്റ് ചേരും. ഇതിന് ശേഷമാണ് സത്യപ്രതിജ്ഞ.

അതേസമയം നാലുമന്ത്രിമാരും രണ്ട് കാബിനറ്റ് അംഗങ്ങളും വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സി.പി.ഐ . മുന്നണിയിലെ മറ്റു കക്ഷികളുമായി സി.പി.എം വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും