vaccine-patent

വാ​ഷിം​ഗ്ട​ൺ​:​കൊ​വി​ഡ് ​വാ​ക്സി​ൻ​ ​ക​മ്പ​നി​ക​ളു​ടെ​ ​പേ​റ്റ​ന്റ് ​കു​ത്ത​ക​ ​താ​ൽ​ക്കാ​ലി​ക​മാ​യി​ ​അ​വ​സാ​നി​പ്പി​ച്ച് ​കൂ​ടു​ത​ൽ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​വാ​ക്സി​ൻ​ ​ഉ​ൽ​പ്പാ​ദ​ന​ത്തി​ന് ​അ​നു​മ​തി​ ​ന​ൽ​ക​ണ​മെ​ന്ന​ ​ഇ​ന്ത്യ​യു​ടെ​ ​ആ​വ​ശ്യ​ത്തി​ന് ​അ​മേ​രി​ക്ക​യു​ടെ​ ​പി​ന്തു​ണ​ ​ഉ​റ​പ്പാ​യി.അ​സാ​ധാ​ര​ണ​ ​കാ​ല​ത്ത് ​അ​സാ​ധാ​ര​ണ​ ​ന​ട​പ​ടി​ ​ആ​വ​ശ്യ​മാ​ണെ​ന്ന് ​പ്ര​ഖ്യാ​പി​ച്ച് ​ലോ​ക​വ്യാ​പാ​ര​ ​സം​ഘ​ട​ന​യി​ലെ​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​തി​നി​ധി​ ​കാ​ത​റി​ൻ​ ​താ​യ് ​ആ​ണ് ​ബൈ​ഡ​ൻ​ ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​ ​തീ​രു​മാ​നം​ ​അ​റി​യി​ച്ച​ത്.​ ​
പേ​റ്റ​ന്റ് ​ഇ​ള​വി​നാ​യി​ ​അ​മേ​രി​ക്ക​ ​ഉ​ട​ൻ​ ​വ്യാ​പാ​ര​ ​സം​ഘ​ട​ന​യി​ൽ​ ​കൂ​ടി​യാ​ലോ​ച​ന​ ​ആ​രം​ഭി​ക്കു​മെ​ന്നും​ ​തീ​രു​മാ​ന​ത്തി​ന് ​സ​മ​യം​ ​എ​ടു​ക്കു​മെ​ന്നും​ ​അ​വ​ർ​ ​പ​റ​ഞ്ഞു.​സം​ഘ​ട​ന​യു​ടെ​ ​ബൗ​ദ്ധി​ക​ ​സ്വ​ത്ത​വ​കാ​ശ​ ​പാ​ന​ലും​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​അ​ടു​ത്ത​ ​മാ​സം​ ​ച​ർ​ച്ച​ ​ആ​രം​ഭി​ക്കും.അ​മേ​രി​ക്ക​ൻ​ ​തീ​രു​മാ​ന​ത്തെ​ ​തു​ട​ർ​ന്ന് ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​ൻ​ ​ഉ​ൾ​പ്പെ​ടെ​ ​ക​ടും​പി​ടി​ത്തം​ ​മാ​റ്റി​യി​ട്ടു​ണ്ട്.​ ​ച​ർ​ച്ച​യ്ക്ക് ​ത​യ്യാ​റാ​ണെ​ന്ന് ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​ൻ​ ​ക​മ്മി​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​ഉ​ർ​സു​ല​ ​വോ​ൺ​ഡ​ർ​ ​ലെ​യ​ൻ​ ​പ​റ​ഞ്ഞു.​ ​ഫ്ര​ഞ്ച് ​പ്ര​സി​ഡ​ന്റ് ​ഇ​മ്മാ​നു​വേ​ൽ​ ​മാ​ക്രോൺ​ ​പൂ​ർ​ണ​ ​പി​ന്തു​ണ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​വാ​ക്സി​ൻ​ ​ഉ​ൽ​പ്പാ​ദ​നം​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​ ​കാ​ര്യം​ ​അ​മേ​രി​ക്ക​യു​മാ​യും​ ​വ്യാ​പാ​ര​ ​സം​ഘ​ട​ന​യി​ലെ​ ​അം​ഗ​ങ്ങ​ളു​മാ​യും​ ​ച​ർ​ച്ച​ ​ന​ട​ത്തു​ക​യാ​ണെ​ന്ന് ​ബ്രി​ട്ടീ​ഷ് ​വ​ക്താ​വും​ ​അ​റി​യി​ച്ചു.

.

ഇന്ത്യൻ ഗ്രൂപ്പിന്റെ വിജയം

കഴിഞ്ഞ വർഷം ലോക വ്യാപാര സംഘടനയിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് പേറ്റന്റ് ഇളവ് ആവശ്യപ്പെട്ടത്. അന്ന് അറുപതോളം അംഗരാജ്യങ്ങൾ പിന്തുണച്ചെങ്കിലും ഫാർമ കമ്പനികളും ട്രംപ് ഭരണകൂടവും ബ്രിട്ടനും യൂറോപ്യൻ യൂണിയനും ശക്തമായി എതിർത്തിരുന്നു. ഇപ്പോൾ സംഘടനയിലെ 164 അംഗരാഷ്‌ട്രങ്ങളിൽ നൂറ് രാജ്യങ്ങളും ഇന്ത്യൻ ആവശ്യത്തിന് പിന്തുണ നൽകുന്നുണ്ട്. വാക്സിൻ പേറ്റന്റ് ഇളവു ചെയ്യുമെന്ന പ്രസിഡന്റ് ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഇപ്പോൾ പാലിക്കുകയാണ്. അമേരിക്കൻ വാക്സിൻ കമ്പനികളുടെ പേറ്റന്റുകൾ താത്കാലികമായി മരവിപ്പിക്കണമെന്നും കൂടുതൽ കമ്പനികൾക്ക് വാക്സിൻ ഉത്പാദിപ്പിക്കാൻ അനുമതി നൽകണമെന്നും ഡെമോക്രാറ്റിക് അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു

 എതിർത്ത് കമ്പനികൾ

അമേരിക്കൻ ഫാ‌‌ർമസ്യൂട്ടിക്കൽ കുത്തകകളായ മൊഡേണ, ഫൈസർ തുടങ്ങിയ കമ്പനികൾ എതിർപ്പ് തുടരുകയാണ്. പേറ്റന്റ് ഇളവ് ചെയ്യുന്നത് വാക്സിൻ നവീകരണത്തിന് തടസമാണെ് അവർ പറയുന്നു. മറ്റ് കമ്പനികൾക്ക് വാക്സിന്റെ ഗുണമേന്മയും സുരക്ഷിതത്വവും ഉറപ്പാക്കാനാവില്ല. നിലവിലുള്ള വ്യാപാര നിബന്ധനകളും സമ്പന്ന രാജ്യങ്ങൾ ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ നൽകാത്തതുമാണ് ലോകത്ത് വാക്സിൻ ക്ഷാമത്തിന് കാരണമെന്നും അവർ പറയുന്നു.

''സമ്പന്ന രാജ്യങ്ങൾ വാക്സിൻ നിർ‌മ്മിച്ച് സ്വന്തം പൗരന്മാർക്ക് മുൻഗണന നൽകുന്നു. ലോകത്തെ മൊത്തം വാക്സിന്റെ 0.3 ശതമാനം മാത്രമാണ് ദരിദ്ര രാജ്യങ്ങൾക്ക് കിട്ടിയത്. അമേരിക്ക അവരുടെ മൊത്തം ജനങ്ങൾക്കും ആവശ്യമായ വാക്സിൻ സംഭരിച്ചു കഴിഞ്ഞു.''

- ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്സ്

ബൈഡന്റെ തീരുമാനം ചരിത്രപരം.

- ടെഡ്രോസ് അദാനോം ഗബ്രിയേസിസ്,

ലോകാരോഗ്യ സംഘടനാ മേധാവി