കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ രോഗബാധിതരുൾപ്പെടെ ഏവർക്കും പ്രയോജനകരമായ മെഡിക്കൽ കിറ്റ് വിപണിയിലിറക്കി കൺസ്യൂമർഫെഡ്. പാരസെറ്റാമോൾ, മൗത്ത് വാഷ്, വിറ്റാമിൻ സി., ബി കോംപ്ളക്‌സ്, എൻ95 മാസ്‌ക്, 3 പ്ളൈ മാസ്‌ക്, കൈയുറകൾ, സാനിറ്റൈസർ‌ തുടങ്ങിയവ കിറ്റിലുണ്ടാകും. കൺസ്യൂമർഫെഡ് നേരിട്ട് നടത്തുന്ന 78 നീതി മെഡിക്കൽ സ്‌റ്റോറുകളിലൂടെയാണ് ആദ്യഘട്ടത്തിൽ വിതരണം. 637 രൂപ വിലയുള്ള കിറ്റ് 200 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. കിറ്റിന്റെ ലോഞ്ചിംഗ് കൺസ്യൂമർഫെഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ചെയർമാൻ എം. മെഹബൂബ് നിർവഹിച്ചു.