petrol-price


കൊ​ച്ചി​:​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​യി​ൽ​ ​വ​ല​യു​ന്ന​ ​ജ​ന​ത്തി​ന് ​ഇ​രു​ട്ട​ടി​യാ​യി​ ​ഇ​ന്ധ​ന​വി​ല​യും​ ​കു​തി​ക്കു​ന്നു.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ല​ത്തി​ന് ​പി​ന്നാ​ലെ​ ​തു​ട​ർ​ച്ച​യാ​യ​ ​മൂ​ന്നാം​ദി​ന​വും​ ​എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ ​പെ​ട്രോ​ൾ,​ ​ഡീ​സ​ൽ​ ​വി​ല​ ​കൂ​ട്ടി.​ ​
തി​രു​വ​ന​ന്ത​പു​ര​ത്ത് ​ഇ​ന്ന​ലെ​ ​പെ​ട്രോ​ൾ​ ​വി​ല​ ​ലി​റ്റ​റി​ന് 23​ ​പൈ​സ​ ​വ​ർ​ദ്ധി​ച്ച് 92.97​ ​രൂ​പ​യാ​യി.​ 30​ ​പൈ​സ​ ​ഉ​യ​ർ​ന്ന് 87.57​ ​രൂ​പ​യാ​ണ് ​ഡീ​സ​ൽ​ ​വി​ല.​ ​മൂ​ന്നു​ ​ദി​വ​സ​ത്തി​നി​ടെ​ ​പെ​ട്രോ​ളി​ന് ​കൂ​ടി​യ​ത് 69​ ​പൈ​സ​യാ​ണ്;​ ​ഡീ​സ​ലി​ന് 82​ ​പൈ​സ​യും.അ​ഞ്ച് ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ ​ഇ​ന്ധ​ന​വി​ല​ ​പ​രി​ഷ്‌​ക​ര​ണം​ ​നി​റു​ത്തി​വ​ച്ചി​രു​ന്നു.

 വി​ല​ ​കു​തി​ച്ചേ​ക്കും
അ​വ​സാ​ന​മാ​യി​ ​എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ ​വി​ല​ ​കു​റ​ച്ച​ത് ​ഏ​പ്രി​ൽ​ 15​നാ​ണ്.​ ​അ​ന്ന് ​പെ​ട്രോ​ളി​ന് 16​ ​പൈ​സ​യും​ ​ഡീ​സ​ലി​ന് 15​ ​പൈ​സ​യും​ ​കു​റ​ച്ചു.​ ​അ​ന്ന്,​ ​ഇ​ന്ത്യ​യു​ടെ​ ​ബ്രെ​ന്റ് ​ക്രൂ​ഡ് ​വാ​ങ്ങ​ൽ​ ​വി​ല​ ​(​ഇ​ന്ത്യ​ൻ​ ​ബാ​സ്‌​ക​റ്റ്)​ ​ബാ​ര​ലി​ന് 63​ ​ഡോ​ള​ർ​ ​ആ​യി​രു​ന്നു.​