സുഗന്ധവ്യജ്ഞനങ്ങളിൽ ഔഷധഗുണത്തിലും പോഷകഗുണത്തിലും മുന്നിലാണ് ജീരകം. ജീരകമിട്ട് തിളപ്പിച്ചാറ്റിയ വെള്ളം പലവിധ രോഗങ്ങൾക്ക് ശമനം നൽകും. ദാഹശമനി കൂടിയായ ജീരകവെള്ളം ദഹനപ്രശ്നങ്ങൾക്കും നെഞ്ചെരിച്ചിലിനും അസിഡിറ്റിക്കും പരിഹാരമാണ്.
കഫക്കെട്ട്, ചുമ, ശ്വാസതടസ്സം, മൂക്കടപ്പ്, ഛർദി എന്നിവയും ശമിപ്പിക്കും. ദിവസവും ജീരകവെള്ളം കുടിക്കുന്നത് ബുദ്ധി വികാസത്തിനും ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.
രക്തം ശുദ്ധീകരണത്തിനും വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ജീരകം സഹായകമാണ്. വിളർച്ച ഭക്ഷണത്തോടുള്ള മടുപ്പ് എന്നിവ പരിഹരിക്കുന്നതിനും, പ്രമേഹം നിയന്ത്രണ വിധേയമാക്കുന്നതിനും ജീരകവെള്ളം ഉത്തമമാണ്. കൂടാതെ ജീരകത്തിൽ ആന്റി ഇൻഫ്ളമേറ്ററി ഘടകം ഉള്ളതിനാൽ അമിത വണ്ണം തടയാനാകും.