brazil

റിയോ: ബ്രസീലിലെ റിയോ ഡീ ജനീറോയിലുണ്ടായ വെടിവയ്പ്പിൽ 25 മരണം. മരിച്ചവരിൽ ഒരു പൊലീസുകാരനും ഉൾപ്പെടുന്നു. മെട്രോ ട്രെയിനിലെ രണ്ട് യാത്രക്കാർക്ക് വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു.

ഫവേലയിൽ ലഹരി മാഫിയ കുട്ടികളെ ഉപയോഗപ്പെടുത്തി ലഹരി വിൽപ്പന നടത്തുന്നു എന്ന വിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.