covid-patient

ആലപ്പുഴ: ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റിയതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ആലപ്പുഴ പുന്നപ്രയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിൽ നിന്നാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ബൈക്കിൽ കൊണ്ടുപോയത്.

ഈ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററിൽ ഓക്‌സിജൻ സൗകര്യമില്ലായിരുന്നു. രോഗിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസ് ഇല്ലാത്തതിനാൽ ബൈക്കിൽ കൊണ്ട് പോവുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിൽ ഡോക്‌ടർമാരാരും ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്.