കാട്ടിലെ രാജാവായ സിംഹങ്ങളെ പാർപ്പിച്ചിരിക്കുന്ന നെയ്യാർ സഫാരി പാർക്കിലാണ് വാവ ഇന്ന് നിങ്ങളെ കൂട്ടികൊണ്ട് പോകുന്നത്.നെയ്യാർഡാം മരക്കുന്നത്തെ കാട്ടിൽ 1994ലാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ സഫാരിപാർക്ക് തുടങ്ങുന്നത്. തുടക്കത്തിൽ നാല് സിംഹങ്ങളായിരുന്നു ഉണ്ടായിരുന്നത്. 2000ത്തിൽ 17 സിംഹങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ രണ്ട് പേരാണ് ഉള‌ളത്. ഉടനെതന്നെ പുതിയ സിംഹങ്ങളെ കൊണ്ടുവരാനുള‌ള തയ്യാറെടുപ്പിലാണ് വനം വകുപ്പ്. ആളുകൾക്ക് ഏറെ ആകർഷണീയമായ പാർക്കാണ് ലയൺസഫാരി പാർക്ക്.

snakemaster

ഇതിനിടയിൽ വാവ നിങ്ങളെ പെരുമ്പാമ്പിന്റെ അടുത്തേക്കും കൂട്ടി കൊണ്ട് പോകുന്നുണ്ട്. പെരുമ്പാമ്പിന്റെ പുറത്ത് ഒരുപിടക്കോഴി. ആതിന് ഒരു കാരണവും ഉണ്ട്. തുടർന്ന് മനോഹരമായ ബോട്ട് യാത്രയുമുണ്ട്. കാണുക സ്നേക്ക് മാസ്റ്ററിന്റെ പുതിയ എപ്പിസോഡ്.