gun-attack

വാ​ഷിം​ഗ്ട​ൺ​:​ ​അ​മേ​രി​ക്ക​ൻ​ ​സം​സ്ഥാ​ന​മാ​യ​ ​ഇ​ഡാ​ഹോ​യി​ൽ​ ​സ്കൂ​ളി​ൽ​ ​തോ​ക്കു​മാ​യെ​ത്തി​യ​ ​ആ​റാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​നി​ ​ന​ട​ത്തി​യ​ ​വെ​ടി​വ​യ്പ്പി​ൽ​ ​ര​ണ്ട് ​സ​ഹ​പാ​ഠി​ക​ളു​ൾ​പ്പെ​ടെ​ ​മൂ​ന്നു​ ​പേ​ർ​ക്ക്​​ ​പ​രി​ക്ക്​.​ ​ആ​രു​ടേ​യും​ ​പ​രി​ക്ക്​​ ​ഗു​രു​ത​ര​മ​ല്ലെ​ന്ന്​​ ​പൊ​ലീ​സ്​​ ​അ​റി​യി​ച്ചു.​ ​സ്കൂ​ൾ​ ​ആ​രം​ഭി​ച്ച​യു​ട​നെ​ ​ബാ​ഗി​ൽ​ ​നി​ന്ന് ​തോ​ക്കെ​ടു​ത്ത് ​പെ​ൺ​കു​ട്ടി​ ​വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.​ ​ഒ​ടു​വി​ൽ​ ​ഒ​രു​ ​അ​ദ്ധ്യാ​പി​ക​ ​തോ​ക്ക് ​ത​ട്ടി​പ്പ​റി​ച്ച​തോ​ടെ​യാ​ണ് ​വ​ൻ​ ​ദു​ര​ന്തം​ ​ഒ​ഴി​വാ​യ​ത്.​ ​കു​ട്ടി​യെ​ ​ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം​ ​പ​റ​ഞ്ഞ​യ​ച്ചെ​ന്നാ​ണ് ​വി​വ​രം.​ ​ഫെ​ഡ​റ​ൽ​ ​ബ്യൂ​റോ​ ​ഒ​ഫ്​​ ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നും​ ​പ്രാ​ദേ​ശി​ക​ ​പൊ​ലീ​സും​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്​.​ ​അ​മേ​രി​ക്ക​യി​ൽ​ ​സ​മീ​പ​കാ​ല​ത്താ​യി​ ​വെ​ടി​വ​യ്പ്പ് ​സം​ഭ​വ​ങ്ങ​ൾ​ ​ക്ര​മാ​തീ​ത​മാ​യി​ ​വ​ർ​ദ്ധി​ച്ചി​ട്ടു​ണ്ട്.
അ​ടു​ത്തി​ടെ​ ​ഇ​ന്ത്യാ​ന​പോ​ളി​സ്​,​കാ​ലി​ഫോ​ർ​ണി​യ,​​കൊ​ള​റാ​ഡോ,​ അ​റ്റ്​​ലാ​ന്റ​ ​തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ന​ട​ന്ന​ ​വെ​ടി​വ​യ്പ്പു​ക​ളി​ൽ​ ​നി​ര​വ​ധി​ ​പേ​ർ​ ​കൊ​ല്ല​പ്പെ​ട്ടി​രു​ന്നു