allu


അല്ലു അർജുന്റെ കരിയർ ബ്രേക്ക് ചിത്രമാണ് 'ആര്യ'. ഈ സിനിമയുടെ പതിനേഴാം വാർഷികത്തിൽ ഓർമ്മക്കുറിപ്പ് പങ്കുവച്ച് നടൻ അല്ലു അർജുൻ. സുകുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ റൊമാന്റിക് ആക്ഷൻ ചിത്രത്തിലൂടെയാണ് അല്ലു മലയാളത്തിലുൾപ്പെടെ വലിയൊരു വിഭാഗം ആരാധകരെ കൈയിലെടുത്തത്. ദിൽ രാജു നിർമ്മിച്ച ചിത്രത്തിലെ നായിക അനുരാധ മെഹ്!*!തയാണ്. ശിവ ബാലാജി, രാജൻ പി ദേവ്, സുബ്ബരാജു, സുനിൽ, വേണു മാധവ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമാജീവിതം മാറ്റിമറിച്ച ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ ഓർമ്മക്കുറിപ്പ് പങ്കിടുകയാണ് അല്ലു അർജുൻ .

ആര്യയ്ക്ക് 17 വയസ്. എന്റെ ജീവിതം ഏറ്റവുമധികം മാറ്റിമറിച്ച അനുഭവമാണ് അത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതവും ആര്യയാണ്. 'ഫീൽ മൈ ലവ്' എന്ന വരികളിലൂടെയാണ് എനിക്ക് പ്രേക്ഷക ഹൃത്തിൽ സ്ഥാനം ലഭിച്ചത്', എന്നാണ് ആര്യയുടെ പോസ്റ്ററിനൊപ്പം അല്ലു സോഷ്യൽ മീഡിയയിൽ കുറിച്ചത്. അതേസമയം,​ കൊവിഡ് പോസിറ്റീവ് ആയ അല്ലു ഇപ്പോൾ ഹോം ക്വാറന്റയിനിൽ ആണ്.

'പുഷ്പ'യാണ് അല്ലുവിന്റെ പുറത്തുവരാനിരിക്കുന്ന ചിത്രം.