covid

ലണ്ടൻ:കൊവിഡിന്റെ ഇന്ത്യൻ വകഭേദം മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ബ്രിട്ടനിൽ അതിവേഗം പടർന്ന് പിടിക്കുന്നതായിറിപ്പോർട്ട്. B.1.617.2 എന്ന ഈ വകഭേദത്തിനെതിരെ അതീവജാഗ്രത ആവശ്യമാണെന്ന് ബ്രിട്ടീഷ് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ബ്രിട്ടനിൽ ഇതുവരെ അഞ്ഞൂറോളം പേരിലാണ് ഈ വകഭേദം കണ്ടെത്തിയത്.