കൊച്ചി: തുടർച്ചയായ നാലാം ദിനവും വില കൂട്ടിയതോടെ സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 93 രൂപ കടന്നു. 28 പൈസ വർദ്ധിച്ച് 93.25 രൂപയാണ് തിരുവനന്തപുരത്ത് പെട്രോൾ വില. ഡീസൽ വില 33 പൈസ ഉയർന്ന് 87.90 രൂപയായി. നാലു ദിവസത്തിനിടെ പെട്രോളിന് കൂട്ടിയത് 97 പൈസയാണ്. ഡീസലിന് 1.15 രൂപയും. അതേസമയം, രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ പെട്രോൾ വില ഇന്നലെ 102.46 രൂപയിലെത്തി. മദ്ധ്യപ്രദേശിലെ അന്നുപൂർ പട്ടണത്തിൽ വില 101.86 രൂപയാണ്.