vaccine

 ഈ നേട്ടം കുറിക്കുന്ന കേരളത്തിലെ ആദ്യ സ്വകാര്യ ആശുപത്രി

കൊച്ചി: കേരളത്തിൽ 18നു മേൽ പ്രായമുള്ളവർക്കും കൊവിഡ് വാക്‌സിൻ വിതരണം ചെയ്യുന്ന ആദ്യ സ്വകാര്യ ആശുപത്രിയായി അങ്കമാലിയിലെ അപ്പോളോ അഡ്‌ല‌ക്‌സ്. ഭാരത് ബയോടെക്കിൽ നിന്ന് നേരിട്ടുവാങ്ങിയ കൊവാക്‌സിൻ ആണ് നൽകുന്നത്. ആദ്യ ഡോസ് നിയുക്ത എം.എൽ.എ റോജി എം. ജോൺ സ്വീകരിച്ചു. ജില്ലാ കളക്‌ടർ എസ്. സുഹാസ്, ഹോസ്‌പിറ്റൽ സി.ഇ.ഒ പി. നീലകണ്ണൻ, മെഡിക്കൽ ഡയറക്‌ടർ ഡോ.എസ്.ആർ. അനിൽ, ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ ഡോ. രമേശ് രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.