bear

ബു​ച്ചാ​റ​സ്റ്റ്:​ ​റൊ​മേ​നി​യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ക​ര​ടി​യാ​യ​ ​ ആ​ർ​ത​റി​നെ​ ​വെ​ടി​വ​ച്ച് ​കൊ​ല​പ്പെ​ടു​ത്തി​ ​ലി​ക്ടെ​ൻ​സ്റ്റൈ​നി​ലെ​ ​രാ​ജ​കു​മാ​ര​നാ​യ​ ​ഇ​മ്മാ​നു​വേ​ൽ.​ ​വി​നോ​ദ​ത്തി​നാ​യി​ ​വ​ലി​യ​ ​വ​ന്യ​മൃ​ഗ​ങ്ങ​ളെ​ ​വേ​ട്ട​യാ​ടു​ന്ന​ത് ​നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള​ ​നി​യ​മം​ ​ശ​ക്ത​മാ​യി​ ​നി​ല​നി​ൽ​ക്കു​ന്ന​ ​രാ​ജ്യ​മാ​ണ് ​റൊ​മേനി​യ.​ ​കാ​ർ​പ്പാ​ത്യ​ൻ​ ​മ​ല​നി​ര​ക​ളി​ൽ​ ​ജീ​വി​ച്ചി​രു​ന്ന​ ​ആ​ർ​ത​റി​നെ​ ​രാ​ജ​കു​മാ​ര​ൻ​ ​വെ​ടി​വ​ച്ചു​ ​കൊ​ന്നെ​ന്ന് ​ഏ​ജ​ന്റ് ​ഗ്രീ​ൻ,​ ​വി.​ജി.​ടി​ ​എ​ന്നീ​ ​സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളാ​ണ് ​പ്ര​സ്താ​വ​ന​ ​ഇ​റ​ക്കി​യ​ത്.
ആ​സ്ട്രി​യ​യി​ലെ​ ​റീ​ഗേ​ഴ്സ്ബ​ർ​ഗി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​രാ​ജ​കു​മാ​ര​ന് ​ഒ​ജ്ദു​ല​ ​എ​ന്ന​ ​പ്ര​ദേ​ശ​ത്ത് ​കാ​ർ​ഷി​ക​ ​വി​ള​ക​ൾ​ക്ക് ​നാ​ശ​മു​ണ്ടാ​ക്കു​ന്ന​ ​ഒ​രു​ ​പെ​ൺ​ ​ക​ര​ടി​യെ​ ​വേ​ട്ട​യാ​ടു​ന്ന​തി​നാ​യി​ ​റൊ​മേ​നി​യ​ൻ​ ​ഭ​ര​ണ​കൂ​ടം​ ​അ​നു​മ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​ഇ​മ്മാ​നു​വേ​ൽ​ ​വെ​ടി​വ​ച്ചു​ ​കൊ​ന്ന​ത് ​ജ​ന​വാ​സ​ ​മേ​ഖ​ല​യി​ലേ​ക്ക് ​തീ​രെ​ ​ക​ട​ന്നു​വ​രാ​തെ​ ​കാ​ടി​നു​ള്ളി​ൽ​ ​ത​ന്നെ​ ​ക​ഴി​ഞ്ഞി​രു​ന്ന​ ​ആ​ർ​ത​റി​നെ​യാ​ണ്.
കോ​വ​സ്ന​ ​പ്ര​വി​ശ്യ​യി​ൽ​ ​നാ​ലു​ദി​വ​സം​ ​വേ​ട്ട​യാ​ടാ​ൻ​ ​രാ​ജ​കു​മാ​ര​ന് ​അ​നു​മ​തി​ ​ന​ൽ​കി​ക്കൊ​ണ്ടു​ള്ള​ ​രേ​ഖ​ ​ക​ണ്ടെ​ത്തി​യ​താ​യി​ ​ചി​ല​ ​മാ​ദ്ധ്യ​മ​ങ്ങ​ളും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ന്നു.​ ​മാ​ർ​ച്ച് 13​ന് 17​ ​വ​യ​സ്സു​ള്ള​ ​ബ്രൗ​ൺ​ ​ബെ​യ​ർ​ ​ഇ​ന​ത്തി​ൽ​പ്പെ​ട്ട​ ​ക​ര​ടി​യെ​ ​വേ​ട്ട​യാ​ടി​യ​താ​യും​ ​രേ​ഖ​യി​ലു​ണ്ട്.​ ​
വേ​ട്ട​യാ​ടു​ന്ന​തി​നാ​യി​ ​ഇ​മ്മാ​നു​വേ​ൽ​ 6040​ ​പൗ​ണ്ടാ​ണ് ​(620817​ ​ഇ​ന്ത്യ​ൻ​ ​രൂ​പ​)​ ​അ​ട​ച്ച​ത്.​ ​സം​ഭ​വ​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ച​താ​യി​ ​റൊ​മേ​നി​യ​ൻ​ പ​രി​സ്ഥി​തി​ ​കാ​ര്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.

@ വർഷങ്ങളായി ഏജന്റ് ഗ്രീൻ നിരീക്ഷിച്ചു വരുന്ന കരടിയാണ് ആർതർ. ഉൾവനത്തിൽ മാത്രം കഴിയുന്ന ആർതറിനെ രാജകുമാരൻ തെറ്റായി ഉന്നം വച്ചതല്ലെന്നും പ്രശസ്തിക്കുവേണ്ടി മനഃപൂർവം വെടിവച്ചു വീഴ്ത്തുകയായിരുന്നുവെന്നും ഏജന്റ് ഗ്രീനിന്റെ പ്രസിഡന്റായ ഗബ്രിയേൽ പൗൺ വ്യക്തമാക്കി.യൂറോപ്യൻ യൂണിയനിൽ ഇന്ന് ജീവിക്കുന്നതിൽ ഏറ്റവും വലിയ കരടികളിൽ ഒന്നായിരുന്നു ആർതർ.

റൊമേനിയൻ നിയമപ്രകാരം പ്രത്യേക സംരക്ഷണം നൽകിവരുന്ന ഇനമാണ് ബ്രൗൺ കരടികൾ. ഇവയെ വിനോദത്തിനായി വേട്ടയാടുന്നത് 2016ൽ രാജ്യം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പിന്നീട് വന്ന ഭരണകൂടങ്ങൾ ജനങ്ങൾക്ക് നാശം ഉണ്ടാക്കുന്നവയെ മാത്രം വേട്ടയാടാൻ പ്രത്യേക അനുമതി നൽകിയിരുന്നു.