encounter

ബ്ര​സീ​ലി​യ​:​ ​ബ്ര​സീ​ലി​ലെ​ ​ജാ​ക്ക​റെ​സി​ൻ​ഹോ​ ​ചേ​രി​ ​പ​രി​സ​ര​ത്ത് ​മ​യ​ക്കു​മ​രു​ന്ന്​​ ​ക​ള്ള​ക്ക​ട​ത്തു​കാ​രും​ ​പൊ​ലീ​സും​ ​ത​മ്മി​ലു​ണ്ടാ​യ​ ​വെ​ടി​വ​യ്പ്പി​ൽ​ ​ഒ​രു​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം​ 25​ ​പേ​ർ​ ​കൊ​ല്ല​പ്പെ​ട്ടു.​ ​കൊ​ല്ല​പ്പെ​ട്ട​ 24​ ​പേ​രും​ ​ക​ള്ള​ക്ക​ട​ത്തു​കാ​രാ​ണെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്
റി​യോ​ ​ഡി​ ​ജ​നീ​റോ​യി​ൽ​​​ 16​ ​വ​ർ​ഷ​ത്തി​നി​ടെ​ ​ന​ട​ക്കു​ന്ന​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പൊ​ലീ​സ് ​ഓ​പ്പ​റേ​ഷ​നാ​ണി​ത്.​ 2007​ൽ​ ​കോം​പ്ല​ക്സോ​ ​ഡോ​ ​അ​ലേ​മാ​വോ​ ​ചേ​രി​യി​ൽ​ ​ന​ട​ന്ന​ ​ഏ​റ്റു​മു​ട്ട​ലി​ൽ​ 19​ ​പേ​ർ​ ​കൊ​ല്ല​പ്പെ​ട്ടു.
അ​ക്ര​മി​ക​ളി​ൽ​ ​നി​ന്ന്​​ ​ആ​റ് ​റൈ​ഫി​ളു​ക​ൾ,​ 15​ ​ഹാ​ൻ​ഡ്‌​ഗ​ണ്ണു​ക​ൾ,​ ​ഒ​രു​ ​മെ​ഷീ​ൻ​ ​ഗ​ൺ,​ 14​ ​ഗ്ര​നേ​ഡു​ക​ൾ,​ ​ഒ​രു​ ​പീ​ര​ങ്കി,​ ​വെ​ടി​മ​രു​ന്ന് ​എ​ന്നി​വ​യാ​ണ്​​ ​പി​ടി​ച്ചെ​ടു​ത്ത​ത്​​​.​ ​മ​യ​ക്കു​മ​രു​ന്ന് ​ക​ട​ത്തി​ന് ​പു​റ​മെ​ ​ഇ​വ​ർ​ ​ച​ര​ക്ക് ​ട്ര​ക്കു​ക​ൾ​ ​കൊ​ള്ള​യ​ടി​ക്കു​ക​യും​ ​ട്രെ​യി​നി​ൽ​ ​ക​വ​ർ​ച്ച​ ​ന​ട​ത്തുകയും ചെയ്യാറുണ്ടെന്ന് പൊ​ലീ​സ്​​ ​അ​റി​യി​ച്ചു.

@അപലപിച്ച് മനുഷ്യാവകാശ സംഘടനകൾ

അതേസമയം, ഏറ്റുമുട്ടലിനെതിരെ ആംനസ്റ്റി ഇന്റർനാഷനണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘങ്ങൾ വിമർശനവുമായി രംഗത്തെത്തി. കറുത്തവരും ദരിദ്രരും താമസിക്കുന്ന ചേരിയിൽ അപലപനീയമായ ആക്രമണമാണ്​ നടന്നത്​. ഇത്രയും പേർ കൊല്ലപ്പെട്ടത്​ നീതീകരിക്കാനവില്ലെന്നും ആംനസ്റ്റി ബ്രസീൽ എക്സിക്യൂട്ടീവ് ഡയറക്ടർ ജുറേമ വെർനെക് പറഞ്ഞു.

സംഭവത്തെക്കുറിച്ച്​ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന്​ ഹ്യൂമൻ റൈറ്റ്​സ്​ വാച്ച് ആവശ്യപ്പെട്ടു. എച്ച്​.ആർ.ഡബ്ല്യിയു​ കണക്കനുസരിച്ച് ഈ വർഷം റിയോ പൊലീസ് 453 പേരെയാണ്​ കൊലപ്പെടുത്തിയത്​. നാല് പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. കൊവിഡ് വ്യാപനത്തിനിടെ ചേരികളിൽ ഇത്തരം ആക്രമണങ്ങൾ നടത്തരുതെന്ന്​ സുപ്രീം കോടതി വിധിയുണ്ടായിട്ടും അതി​ന്റെ കടുത്ത ലംഘനമാണ്​ ഇപ്പോൾ നടന്നതെന്ന്​ എച്ച്​.ആർ.ഡബ്ല്യിയു കുറ്റപ്പെടുത്തി.