ldf

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 16 പട്ടിക വിഭാഗം സംവരണ സീറ്റുകളിൽ 14 എണ്ണത്തിലും വിജയം എൽ.ഡി.എഫിന്. അതിൽ രണ്ട് പേർ മുപ്പതിനായിരത്തിനും, ആറ് പേർ ഇരുപതിനായിരത്തിനും, രണ്ട് പേർ പതിനായിരത്തിനും മുകളിൽ ഭൂരിപക്ഷം നേടി. വിജയിച്ച രണ്ട് യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പതിനായിരത്തിന് മുകളിലാണ് ഭൂരിപക്ഷം.

(മണ്ഡലം,വിജയി ,ഭൂരിപക്ഷം എന്ന ക്രമത്തിൽ)

എൽ.ഡി.എഫ് :

1. ആറ്റിങ്ങൽ- ഒ.എസ്. അംബിക-31,636

2. ചിറയിൻകീഴ്- വി. ശശി -14,017

3. കുന്നത്തൂർ -കോവൂർ കുഞ്ഞുമോൻ-2,796

4. അടൂർ -ചിറ്റയം ഗോപകുമാർ -2,962

5. മാവേലിക്കര- എം.എസ്. അരുൺ കുമാർ-24,717

6. വൈക്കം- സി.കെ. ആശ-29,122

7. ദേവികുളം- എ. രാജ- 7,848

8. കുന്നത്തുനാട്- വി.പി. ശ്രീനിജൻ-2,715

9. നാട്ടിക-സി.സി.മുകുന്ദൻ-28,431

10. ചേലക്കര- കെ. രാധാകൃഷ്ണൻ-39,400

11. തരൂർ- പി.പി. സുമോദ്- 24,531

12. കൊങ്ങാട്- കെ. ശാന്തകുമാരി-27,215

13. ബാലുശേരി- കെ.എൻ. സച്ചിൻദേവ്- 20,372

14. മാനന്തവാടി- ഒ.ആർ. കേളു-9,282

യു.ഡി.എഫ്:

1. വണ്ടൂർ-എ.പി. അനിൽകുമാർ-15,563

2. സുൽത്താൻബത്തേരി- ഐ.സി. ബാലകൃഷ്ണൻ-11,822