jennifer-gates

വാ​ഷിം​ഗ്ട​ൺ​:​ ​ശ​ത​കോ​ടീ​ശ്വ​ര​നാ​യ​ ​ബി​ൽ​ ​ഗേ​റ്റ്സ് ​-​ ​മെ​ലി​ൻ​ഡ​ ​ദ​മ്പ​തി​മാ​രു​ടെ​ ​വി​വാ​ഹ​മോ​ച​ന​ത്തെ​ക്കു​റി​ച്ച് ​പ്ര​തി​ക​രി​ച്ച് ​മൂ​ത്ത​മ​ക​ൾ​ ​ജെ​ന്നി​ഫ​ർ ​ഗേ​റ്റ്‌​സ്.​ ​ഇ​രു​പ​ത്ത​ഞ്ചു​കാ​രി​യാ​യ​ ​ജെ​ന്നി​ഫ​ർ​ ​ഇ​ൻ​സ്റ്റ​ഗ്രാം​ ​സ്റ്റോ​റി​യി​ലൂ​ടെ​യാ​ണ് ​പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്.ഫോ​ളോ​വേ​ഴ്‌​സി​നോ​ട് ​ത​ന്റെ​ ​കു​ടും​ബ​ത്തി​ന്റെ​ ​സ്വ​കാ​ര്യ​ത​യെ​ ​മാ​നി​ക്ക​ണ​മെ​ന്നും​ ​വെ​ല്ലു​വി​ളി​ ​നി​റ​ഞ്ഞ​ ​ഈ​ ​സ​മ​യ​ത്ത് ​എ​ല്ലാ​ ​പി​ന്തു​ണ​യും​ ​ന​ൽ​ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.എ​ന്റെ​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​വി​വാ​ഹ​മോ​ച​ന​ത്തെ​ ​പ​റ്റി​ ​നി​ങ്ങ​ൾ​ ​അ​റി​ഞ്ഞു​കാ​ണു​മ​ല്ലോ.​ ​കു​ടും​ബം​ ​വെ​ല്ലു​വി​ളി​ ​നി​റ​ഞ്ഞ​ ​ഒ​രു​ ​ഘ​ട്ട​ത്തി​ലൂ​ടെ​ ​ക​ട​ന്നു​ ​പോ​വു​ക​യാ​ണ്.​ ​ ​വേ​ർ​പി​രി​യ​ലി​നെ​ ​പ​റ്റി​ ​ഞാ​ൻ​ ​അ​ഭി​പ്രാ​യ​ങ്ങ​ളൊ​ന്നും​ ​പ​റ​യു​ന്നി​ല്ല.​ ​എ​ന്നാ​ൽ ​നി​ങ്ങ​ളു​ടെ​ ​ആ​ശ്വാ​സ​വാ​ക്കു​ക​ളും​ ​പി​ന്തു​ണ​യും​ ​എ​നി​ക്ക് ​വ​ലു​താ​ണ്.​ ​ജീ​വി​ത​ത്തി​ലെ​ ​അ​ടു​ത്ത​ ​ത​ല​ത്തി​ലേ​ക്കു​ള്ള​ ​യാ​ത്ര​യി​ൽ​ ​ഞ​ങ്ങ​ളു​ടെ​ ​സ്വ​കാ​ര്യ​ത​യെ​ ​നി​ങ്ങ​ൾ​ ​മാ​നി​ക്കു​ന്ന​തി​ന് ​ന​ന്ദി​ ​അ​റി​യി​ക്കു​ന്നു​ ​-​ ​ജെ​ന്നി​ഫ​ർ​ ​വ്യ​ക്ത​മാ​ക്കി.