ദുൽഖർസൽമാന്റെ മകൾ മറിയം അമീറാ സൽമാന്റെ നാലാംജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് മമ്മൂട്ടിയും ദുൽഖറും. എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ എന്നാണ് മറിയത്തിന്റെ ചിത്രം പങ്കുവച്ച് മമ്മൂട്ടിയുടെ ആശംസിച്ചത്. പിന്നാലെ മകളോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ദുൽഖറും ആശംസകളുമായി എത്തി.
കുഞ്ഞുമറിയത്തിന് ദുൽഖറും അമാലും ഒരുക്കിയ കേക്കാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. പിങ്കും ആകാശനീല നിറവും ചേർന്ന ഭംഗിയുള്ള കേക്ക് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസമായിരുന്നു മറിയത്തിന്റെ നാലാം ജന്മദിനം.