ബംഗളൂരു:കർണാടകയിൽ കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ മേയ് 10 മുതൽ 24 വരെ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഹോട്ടലുകളും ബാറുകളും പബുകളും പൂർണ്ണമായി അടച്ചിടും. പച്ചക്കറി, പലവ്യഞ്ജനംതുടങ്ങിയ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ആറുമണി മുതൽ പത്തു മണിവരെ മാത്രംപ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അറിയിച്ചു.