lakshmi-rathan-shukla

ന്യൂ​ഡ​ൽ​ഹി​:​ ​ഐ.​പി.​എ​ല്ലി​ന്റെ ​ഈ​ ​സീ​സ​ണി​ൽ​ ​ക​മ​ന്റ​റി​ ​പ​റ​ഞ്ഞ് ​കി​ട്ടി​യ​ ​പ​ണം​ ​മു​ഴു​വ​ൻ​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ ​സം​ഭാ​വ​ന​ ​ചെ​യ്ത് ​മു​ൻ​ ​ഇ​ന്ത്യ​ൻ​ ​താ​രം​ ​ല​ക്ഷ്മി​ ​ര​ത്ത​ൻ​ ​ശു​ക്ല.​ ​

ത​ന്റെ​ ​പി​റ​ന്നാ​ൾ​ ​ദി​ന​ത്തി​ൽ​ ​പ​ശ്ചി​മ​ ​ബം​ഗാ​ൾ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ലേ​ക്കാ​ണ് ​ശു​ക്ല​ ​സം​ഭാ​വ​ന​ ​ന​ൽ​കി​യ​ത്.​ ​ഈ​ ​സീ​സ​ണി​ൽ​ ​ബം​ഗാ​ളി​ ​ക​മ​ന്റ​റി​ ​ടീ​മി​ലെ​ ​അം​ഗ​മാ​യി​രു​ന്ന​ ​ശു​ക്ല​ ​ക​ഴി​ഞ്ഞ​ ​മ​മ​താ​ ​ബാ​ന​ർ​ജി​ ​മ​ന്ത്രി​ ​സ​ഭ​യി​ൽ​ ​ ബംഗാളിലെ കാ​യി​ക​ ​യുവ​ജ​ന​കാ​ര്യ​ ​മ​ന്ത്രി​യു​മാ​യി​രു​ന്നു.